"വയനാട്ടുകുലവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,530 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[File:Vayanattu Kulavan-Neeliyath Devasthanam Kannur.jpg|thumb|350px|വയനാട്ടു കുലവൻ]]
[[കേരളം|ഉത്തരകേരളത്തിൽ]] കെട്ടിയാടുന്ന ഒരു [[തെയ്യം]] ആണ് '''വയനാട്ടു കുലവൻ'''. വടക്കെ മലബാറിലെ [[തീയർ|തീയ്യ സമുദായത്തിൽ]] പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നായർ/നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ '''തൊണ്ടച്ചൻ തെയ്യമെന്നും''' വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു [[തോറ്റം]], [[വെള്ളാട്ടം]], [[തെയ്യം]] എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക.
==തൊണ്ടച്ചൻ==
കാരണവൻ എന്നാണു തൊണ്ടച്ചൻ എന്ന വാക്കിന്റെ അർത്ഥം. സ്വകുടുംബത്തിലോ സ്വജാതിയിലോ പെട്ടവരും ഏതെങ്കിലും തരത്തിൽ പ്രാമുഖ്യമർഹിക്കുന്നവരുമായ പരേതരെ സങ്കൽപിച്ച് ആരാധിക്കുന്ന പതിവ് വടക്കേ മലബാറിൽ ഉണ്ടായിരുന്നു. പൂർവികാരാധനയുടെ ഒരു രൂപമാണത്. പല സമുദായക്കാരും ഇങ്ങനെയുള്ള പൂർവികരെ “തൊണ്ടച്ചൻ” എന്ന പൊതു സംജ്ഞയിലാണ് സ്മരിക്കുന്നത്. തീയരുടെ ഗുരുകാരണവനായ തൊണ്ടച്ചനാണ് '''വയനാട്ടുകുലവൻ തെയ്യം'''. [[വാണിയർ|വാണിയരുടെ]] ഒരു തൊണ്ടച്ചനാണ് ''പൊന്നൻ തൊണ്ടച്ചൻ''. ഗുരുപൂജയിൽ [[പുലയർ]] മുൻപന്തിയിലാണ്. മാടായി കാരികുരിക്കൾ ([[പുലിമറഞ്ഞ തൊണ്ടച്ചൻ|പുലി മറഞ്ഞ തൊണ്ടച്ചൻ]] ) അവരുടെ തൊണ്ടച്ചൻമാരിൽ പ്രമുഖനാണ്. ''വെള്ളുകുരിക്കൾ'', ''മരുതിയോടൻ കുരിക്കൾ'', ''തേവര് വെള്ളയൻ'', ''വട്ട്യൻപൊള്ള'' തുടങ്ങി അനേകം കാരണവൻമാരെ അവർ പൂജിച്ചു പോരുന്നു. രാജശാസന ലംഘിച്ച് നായാട്ടിനുപോകയും പിന്നീട് സ്വയം വെടി വെച്ച് മരിച്ച് ശിവതേജസ്സിൽ ലയിക്കുകയും ചെയ്ത [[നായർ|നായരായ]] ഒരു തൊണ്ടച്ചനെ ആരാധിക്കുന്നവരുണ്ട്. [[വാടവന്നൂർ|വടവന്നൂരിലുള്ള]] തൊണ്ടച്ചൻ കോട്ടം ഈ ദേവതയുടെ സ്ഥാനമാണ്.
 
== പുരാവൃത്തം ==
[[ചിത്രം:Vayanattukulavan-vellattam.jpg|thumb|200px|left|വയനാട്ടു കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267008" എന്ന താളിൽനിന്ന് ശേഖരിച്ചത്