7,609
തിരുത്തലുകൾ
(ചെ.) (→ജീവജാലം) |
(ചെ.) (→ജീവജാലം) |
||
==ജീവജാലം==
[[Image:Man of the woods.jpg|thumb|right|Orangutan]]
വന്‍കരകളുടെ അധിക വ്യാപ്തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വര്‍ധിക്കുന്നതിനു കാരണമായി. ടെര്‍ഷ്യറി കല്പത്തിന്റെ ആദ്യപാതത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പ്രിണമിച്ചതിലെ പല പ്രധാന ദശകളും പിന്നിട്ടത് ഒലിഗോസീന്‍ യുഗത്തിലായിരുന്നു. ബര്‍മ, യു. എസ്സിലെ ടെക്സാസ്, ഈജിപ്തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ജീവാശ്മങ്ങളില്‍ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകള്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങള്‍ പരിണാമത്തിന്റെ ആദ്യദശയില്‍പ്പെട്ട നരപൂര്‍വിക വാനരന് (Anthropoid) മാരെക്കുറിച്ച് അറിവു നല്കി. വിവിധ ജീനസുകളില്‍പ്പെട്ട കുരങ്ങുകളേയും ആള്‍ക്കുരങ്ങുകളെയും സംബന്ധിച്ചു മാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമര്‍ഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാന്‍ ഫയൂമിലെ ജീവാശ്മങ്ങള്‍ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തില്‍ കുരങ്ങുകള്‍ (Parapethecus, Apedium തുടങ്ങിയവ), ആള്‍കുരങ്ങുകള്‍ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രോപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉള്‍പ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീന്റെ ആരംഭത്തിലോ ആണ് നരപൂര്‍വികവാനരന്മാര്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു.[[Image:Gorilla 019.jpg|thumb|left|[[Gorilla]]]] ഇവയോടു സാദൃശ്യം പുലര്‍ത്തിപ്പോന്നവയും ഇയോസീന്‍ യുഗത്തില്‍ ഉരുത്തിരിഞ്ഞവയുമായ ടാര്‍സിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്ഡ് (Ceboid), സെര്‍ബോപിതിക്കോയ്ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനില്‍ ധാരാളമായുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വര്‍ഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകള്‍ക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂര്‍വികരായ ഹോമിനോയിഡുകള്‍ ആവിര്‍ഭവിച്ചത് . കുറുകിയ വാലുള്ള ഇവയ്ക്ക് വികസിച്ച മസ്തിഷ്കമുണ്ടായിരുന്നു. ഫയൂം ജീവാശ്മങ്ങളില്പ്പെട്ട പാരാപിതിക്കസ്, പ്രോപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസുകളാണ് ഏറ്റവും പൂര്‍വികരായ ഹോമിനോയിഡുകള്‍.
ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ (Hominidae), പൊന്‍ഗിഡേ (Pongidae) എന്നീ വിഭാഗങ്ങളില്‍, അദ്യത്തേതില്‍ നിന്നു മനുഷ്യനും രണ്ടാമത്തേതില്‍ ഗൊറില്ല, ചിമ്പന്‍സി, ഒറാങ്-ഊട്ടാന്‍ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏര്‍പ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനരഗണത്തില്‍ ഇലകള്‍ ഭക്ഷിക്കുന്നവയും കായ്കനികള്‍ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങള്‍ ഉണ്ടായതും ഈ യുഗത്തിലാണ്.
വടക്കേ അമേരിക്കയില്‍ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്തകാലത്ത് ടെക്സാസിലെ ഒലിഗോസീന്‍ സ്തരങ്ങളില്‍ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.
ഒലിഗോസീന്‍ യുഗത്തില്‍ കടവാതിലുകള്‍ ധാരാളം ഉണ്ടായിരുന്നു; ഗുഹകളില്‍ വസിച്ചിരുന്ന ഇവയുടെ വിസര്‍ജ്യങ്ങള്‍ കുന്നുകൂടി കനത്ത ഫോസ്ഫേറ്റ് നിക്ഷേപങ്ങളായിത്തീനദിയാവസാദങ്ങള് പുറ്റുകളും ധാരാളമായുള്ക്കൊണ്ടുകാണുന്നു. ഇന്നു കാണപ്പെടുന്ന പക്ഷികളില്‍ പത്തു ജീനസുകള്‍ ഒലിഗോസീനിലും ഉണ്ണ്ടായിരുന്നു. ബാള്‍ട്ടിക് മേഖലയില്‍ നിന്നു ലഭിച്ചിട്ടുള്ള ആംബറു (Amber)കളില്‍ ശലഭം, തേനീച്ച്, ഉറുമ്പ്, ചിലന്തി, തേള്, തേരട്ട തുടങ്ങിയവയുടെ ജീവാശ്മങ്ങള്‍ സംമരക്ഷിതമായിക്കാണുന്നു. പാന്ഗോലിന്, റോക്ക്റാബിറ്റ് എന്നീ ജീവികളും ഒലിഗോസീനില്‍ ഉണ്ടായവയാണ്. സഞ്ചിമൃങ്ങളി (Marsupial) ലെ പ്രാകൃതവര്ഗളുടെ ജീവാശ്മങ്ങള്‍ ആസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ശിലകളില്‍ സുലഭമായുണ്ട്. കീരി, റക്കൂണ്‍, വീസല്‍, വളഞ്ഞദംഷ്ട്രകളുള്ള പൂച്ച തുടങ്ങിയ ഫിസിപെഡു (Fissiped) കളും ധരാളമായി പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രാക്കാലത്തെ പത്രഭോജി (Browser), കീടഭോജി (insectivore) എന്നിവയില്‍ നിന്നു പരിണാമദശകള്‍ കടന്ന് ഒലിഗോസീനില്‍ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും.[[Image:Common brown robberfly with prey.jpg|thumb|A [[Asilidae|robber fly]] eating a [[hoverfly]].]] കുതിരവര്‍ഗത്തിന്റെ പൂര്‍വികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീന്‍, ഒലിഗോസീന്‍, മയോസിന്‍ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയില്‍ ഇയോഹിപ്പസിന് 4 കുളമ്പുണ്ടായിരുന്നത് മിസോഹിപ്പസിന് 3 ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകള്‍ക്കുണ്ടായ പരിഷ്കാരം പത്രഭോജിയില്‍ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.
കുളമ്പുള്ള സസ്തനികളിലെ രണ്ടു പിരിവുകളില്‍ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, അന്ത്രാക്കോത്തിരീയം തുടങ്ങിയ ആര്‍ട്ടിയോഡക്ടൈലുകള്‍ (Artiodactyla) പത്രഭോജികളായിരുന്നു. ഇവയില്‍ബലൂചിത്തീരിയമാണ് ഭൗമായുസില്‍ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്തനികളില്‍ ഏറ്റവും വലിപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോള്‍ഭാഗത്തിന് 6 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കണ്ടാമൃഗളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രോണ്ടോത്തിര്‍, ടൈറ്റാനോത്തീര്‍ തുടങ്ങിയ ഭീമാകാര പെരിസ്സോഡക് ടൈലുകള്‍ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചു പോന്നവയാണ്. ഇവയ്ക്കു നതമധ്യമായ കപാലവും നാസികയ്ക്കു മുകളില്‍ കൊമ്പുപോലുള്ള പ്രവര്‍ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആര്‍ടിയോഡക്ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീന്‍ യുഗത്തില്‍ തന്നെ അസ്തമിതമായി. ആനയുടെ മുന്‍ഗാമികളും വിചിത്ര രൂപികളുമായ പ്രാചീനമഹാഗജ (Mastodom) ഗജങ്ങളുടെ അവശിഷ്ടങ്ങളെയും ഒലിഗോസീന്‍ സ്തരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈയുഗത്തില്‍ കരളുന്ന ജീവികള്‍ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്ണരക്തമുള്ള വന്‍ജീവികളുടെ ആധിക്യം പേന്‍, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. <ref name=''eop''>Rhoana M. Black, Elemets of Palaeontology (1974);</ref>
|