"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബോട്ട്: അവലംബം (<references />) ചേര്‍ക്കുന്നു
വരി 21:
 
==ജീവജാലം==
[[Image:Man of the woods.jpg|thumb|right|Orangutan]]
 
വന്‍കരകളുടെ അധിക വ്യാപ്തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വര്‍ധിക്കുന്നതിനു കാരണമായി. ടെര്‍ഷ്യറി കല്പത്തിന്റെ ആദ്യപാതത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പ്രിണമിച്ചതിലെ പല പ്രധാന ദശകളും പിന്നിട്ടത് ഒലിഗോസീന്‍ യുഗത്തിലായിരുന്നു. ബര്‍മ, യു. എസ്സിലെ ടെക്സാസ്, ഈജിപ്തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ജീവാശ്മങ്ങളില്‍ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകള്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങള്‍ പരിണാമത്തിന്റെ ആദ്യദശയില്‍പ്പെട്ട നരപൂര്‍വിക വാനരന്‍ (Anthropoid) മാരെക്കുറിച്ച് അറിവു നല്‍കി. വിവിധ ജീനസുകളില്‍പ്പെട്ട കുരങ്ങുകളേയും ആള്‍ക്കുരങ്ങുകളെയും സംബന്ധിച്ചു മാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമര്‍ഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാന്‍ ഫയൂമിലെ ജീവാശ്മങ്ങള്‍ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തില്‍ കുരങ്ങുകള്‍ (Parapethecus, Apedium തുടങ്ങിയവ), ആള്‍കുരങ്ങുകള്‍ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രോപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉള്‍പ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീന്റെ ആരംഭത്തിലോ ആണ് നരപൂര്‍വികവാനരന്മാര്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ഇവയോടു സാദൃശ്യം പുലര്‍ത്തിപ്പോന്നവയും ഇയോസീന്‍ യുഗത്തില്‍ ഉരുത്തിരിഞ്ഞവയുമായ ടാര്‍സിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്ഡ് (Ceboid), സെര്‍ബോപിതിക്കോയ്ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനില്‍ ധാരാളമായുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വര്‍ഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകള്‍ക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂര്‍വികരായ ഹോമിനോയിഡുകള്‍ ആവിര്‍ഭവിച്ചത് . കുറുകിയ വാലുള്ള ഇവയ്ക്ക് വികസിച്ച മസ്തിഷ്കമുണ്ടായിരുന്നു. ഫയൂം ജീവാശ്മങ്ങളില്പ്പെട്ട പാരാപിതിക്കസ്, പ്രോപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസുകളാണ് ഏറ്റവും പൂര്‍വികരായ ഹോമിനോയിഡുകള്‍.
ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ (Hominidae), പൊന്‍ഗിഡേ (Pongidae) എന്നീ വിഭാഗങ്ങളില്‍, അദ്യത്തേതില്‍ നിന്നു മനുഷ്യനും രണ്ടാമത്തേതില്‍ ഗൊറില്ല, ചിമ്പന്‍സി, ഒറാങ്-ഊട്ടാന്‍ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏര്‍പ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനരഗണത്തില്‍ ഇലകള്‍ ഭക്ഷിക്കുന്നവയും കായ്കനികള്‍ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങള്‍ ഉണ്ടായതും ഈ യുഗത്തിലാണ്.
"https://ml.wikipedia.org/wiki/ഒലിഗോസീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്