"സെയ്ന്റ് ലൂസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) |
വരി 75:
}}
 
[[കരീബിയൻ കടlകടൽ|കരീബിയൻ കടലിലെ]] ഒരു ദ്വീപ് രാജ്യമാണ് '''സെയ്ന്റ് ലൂസിയ'''. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് [[സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്|സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ]] വടക്കും, [[ബർബാഡോസ്]], തെക്കൻ [[മാർട്ടിനിക്]] എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ [[ഹെലൻ, ട്രോയി|ട്രോയിലെ ഹെലനെ]] ഓർമിപ്പിക്കും വിധം [[ബ്രിട്ടൻ|ബ്രിട്ടന്റെയും]] [[ഫ്രാൻസ്|ഫ്രാൻസിന്റെയും]] അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.
 
[[വിന്റ്വാർഡ് ദ്വീപ്|വിന്റ്വാർഡ് ദ്വീപുകളിൽ]] ഒന്നാണിത്. [[സിറാക്കൂസ്|സിറാക്കൂസിലെ]] [[വിശുദ്ധ ലൂസിയ|വിശുദ്ധ ലൂസിയുടെ]] സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ [[കരീബ്|കരീബുകളുമായി]] ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ [[ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസ്|ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ]] ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.
"https://ml.wikipedia.org/wiki/സെയ്ന്റ്_ലൂസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്