"സുനാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ [[ഊർജ്ജം]], അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.
 
ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു [[തീവണ്ടി|തീവണ്ടിപോലെയാണു്]] ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട [[കാലം|കാലവും]] (ഒരു ഓളത്തലപ്പു് കടന്നുപോയതിനു ശേഷം അടുത്ത ഓളത്തലപ്പു് എത്തുന്നതിനുള്ള സമയം, ഇതു് മിനിട്ടുകൾ തൊട്ടു് മണിക്കൂറുകൾ വരെ ആവാം), വളരെ നീണ്ട തരംഗദർഘ്യവും (കിലോമീറ്ററുകളോളം) സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്.
 
ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.
"https://ml.wikipedia.org/wiki/സുനാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്