"സുനാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് '''സുനാമി''' എന്നു വിളിയ്ക്കുന്നതു്. [[ഭൂമികുലുക്കം]], വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, [[അഗ്നിപർവ്വതം|അഗ്നിപർവ്വതസ്ഫോടനം]], [[ഉൽക്ക|ഉൽക്കാപതനം]], മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. [[ഗ്രീക്ക്]] ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.
 
സുനാമി എന്ന വാക്കു്, [[ജപ്പാൻ]] ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. [[ജാപ്പനീസ് ഭാഷ|ജപ്പാൻ ഭാഷയിലെ]] "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/355|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 684|date = 2011 ഏപ്രിൽ 04|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
 
ഉൾക്കടലിൽ ഒരു സുനാമിയുടെ [[തരംഗദൈർഘ്യം]] നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും [[തരംഗദൈർഘ്യം]], [[വേഗത]] എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/സുനാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്