"ഗുരുവായൂരപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
[[നാരദപുരാണം|ശ്രീ നാരദപുരാണത്തിലെ]] 'ഗുരുപവനപുര മാഹാത്മ്യം' എന്ന കഥയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. അതിൽ പറയുന്ന കഥ ഇങ്ങനെ പോകുന്നു: [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '[[സർപ്പസത്രയാഗം|സർപ്പസത്രം]]' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ]]ബാധിതനാകുകയും ചെയ്തു. രോഗവിമുക്തിയ്ക്കായി ഒരുപാട് വഴികൾ അദ്ദേഹം നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരുദിവസം [[അത്രി]]മഹർഷിയുടെ പുത്രനായ [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിയ്ക്കണമെന്ന് ഉപദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ:
 
പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കേ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള വഴിയൊരുക്കിത്തരണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[പാതാളാഞ്ജനശില]]യിൽ തന്റേതുതന്നെയായ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താനഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന് സുതപസ്സിനും പ്രശ്നിയ്ക്കും മുന്നിൽ അവസാനം ഭഗവാൻ പ്രത്യക്ഷപ്പെടുകയും, താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നുജന്മങ്ങളിലും വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പ്രശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പ്രശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '[[വാമനൻ]]' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പ്രശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref>
 
മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ പുതിയ വാസസ്ഥാനമായ [[ദ്വാരക]]യിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയ ഭഗവാൻ, അവിടെ ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. വൈഷ്ണവവാതാരമായ ഭഗവാൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] ദേവിമാർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ദ്വാപരയുഗത്തിന്റെ അവസാനമായി. ഭഗവാന് തന്റെ യഥാർത്ഥ വാസസ്ഥാനമായ [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാനുള്ള സമയമായി. വൈകുണ്ഠാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരെ]] ഭഗവാൻ വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു.
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3265177" എന്ന താളിൽനിന്ന് ശേഖരിച്ചത്