"കടുത്തുരുത്തി തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
|date_built=
|creator =
|temple_board =[[:en:Travancore Devaswom Board|തിരുവിതാംകൂർ ദേവസ്വം ബോർഡ്]]
|Website =
}}
 
[[കേരളം|കേരളത്തിലെ]] [[കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്|കടുത്തുരുത്തി]] ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന [[ക്ഷേത്രം|ക്ഷേത്രമാണ്]] '''കടുത്തുരുത്തി തളി മഹാദേവക്ഷേത്രം'''. [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്ന് [[ഐതിഹ്യം|ഐതിഹ്യമുള്ള]]<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref> ക്ഷേത്രം കടുത്തുരുത്തി ഗ്രാമത്തിന്റെ ദേശനാഥാനായി കരുതിപോരുന്നു. ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ രണ്ടാമത്തേത് ഇവിടെയാണ്. [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], കടുത്തുരുത്തി, [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ([[തളി ശിവക്ഷേത്രം]], [[കോഴിക്കോട്]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം]], [[കീഴ്ത്തളി മഹാദേവക്ഷേത്രം]] [[കൊടുങ്ങല്ലൂർ]], [[തളികോട്ട മഹാദേവക്ഷേത്രം]], [[കോട്ടയം]]) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>. കിഴക്കോട്ട് ദർശനം നൽകി ശാന്തരൂപത്തിൽ വാഴുന്ന ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[ഭദ്രകാളി]], വൈക്കത്തപ്പൻ, ഏറ്റുമാനൂരപ്പൻ, [[നാഗദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]] എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്.
 
 
==ഐതിഹ്യം==
കടുത്തുരുത്തി മതിൽക്കകം ഐതിഹ്യങ്ങളിലുമുറങ്ങുന്ന കഥകളാൽ മുഖരിതമാണ്. പലതും വർഷങ്ങളായി നാവുകളിലൂടെ പകർന്നുവന്നവയും, രേഖപ്പെടുത്താൻ വിട്ടുപോയവയുമാണ്. [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], കടുത്തുരുത്തി, [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] ശിവക്ഷേത്രങ്ങൾഎന്നീ മൂന്നു ശിവക്ഷേത്രങ്ങളും തമ്മിൽ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തിൽ മാല്യവാൻ എന്ന രാക്ഷസതപസ്വിയിൽ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരൻ എന്ന അസുരൻ ചിദംബരത്തിൽ ചെന്ന് കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ [[പരമശിവൻ|നാഥൻ]] ആവശ്യമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു, അതിനൊപ്പം ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നൽകി.
 
ഈ മൂന്നു ശിവലിംഗങ്ങളുമായി ഖരൻ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങൾ ഭൂമിയിൽ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാൻ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദമഹർഷിയെ കണ്ടപ്പോൾ ശിവലിംഗങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ച് ഖരൻ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തിൽ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.
വരി 67:
 
===നാലമ്പലം===
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടം വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുന്നു. വടക്കേ വാതിൽമാടം ഭജനകൾക്കും വാദ്യമേളങ്ങൾക്കുമുള്ള സ്ഥലമാണ്. നാലമ്പലത്തിന്റെ തെക്കുകിഴക്കുഭാഗത്ത് നിവേദ്യമുണ്ടാക്കാൻ [[തിടപ്പള്ളി]] പണിതിട്ടുണ്ട്. നിവേദ്യമുണ്ടാക്കുന്ന സമയത്ത് ഇതിനടുത്ത് നിൽക്കുമ്പോൾ നിവേദ്യവസ്തുവിന്റെ മണം പരക്കുന്നത് തിരിച്ചറിയാൻ കഴിയും. വടക്കുകിഴക്കേമൂലയിൽ [[കിണർ|ക്ഷേത്രക്കിണറും]] കാണാം. ഇതിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് ഭഗവാന് അഭിഷേകവും നിവേദ്യവും നടത്തുന്നത്.
 
===നമസ്കാരമണ്ഡപം===