"തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
==ക്ഷേത്ര രൂപകല്പന==
[[File:Stone inscription - Rajarajeswara temple Taliparambu.jpg|thumb|inscription on stone]]
കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെ വലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്. [[രാമായണം]], [[മഹാഭാരതം]] തുടങ്ങിയ കൃതികളിൽ നിന്നുള്ള മനോഹരമായ കൊത്തുപണികൾ ഈ മണ്ഡപത്തിലുണ്ട് അലങ്കരിയ്ക്കുന്നു. അസാമാന്യ വലിപ്പമുള്ള ശിവലിംഗമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഏകദേശം [[വൈക്കം മഹാദേവക്ഷേത്രം|വൈക്കത്തെ]] ശിവലിംഗത്തിനടുത്ത് വലിപ്പം ഇതിനുണ്ട്. കിഴക്കോട്ടാണ് ദർശനം. രാജരാജേശ്വരസങ്കല്പമായതിനാൽ [[പാർവ്വതി]], [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]] എന്നിവരും ശിവനോടൊപ്പം കുടികൊള്ളുന്നതായി പറയപ്പെടുന്നു. ഇവർക്കെല്ലാം ശ്രീലകത്ത് സങ്കല്പപൂജകളുണ്ട്.
[[File:Red stone construction.jpg|thumb|Red stone construction- Thaliparambu Rajarajeswara temple]]
 
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3265145" എന്ന താളിൽനിന്ന് ശേഖരിച്ചത്