"മിസ്റ്റർ ബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
മിസ്റ്റര്‍ ബീന്‍ ഒരു ബ്രിട്ടീഷ് ഹാസ്യ ചലച്ചിത്ര പരമ്പരയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 എപ്പിസോഡുകള്‍ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റര്‍ ബീനിനെ അവതരിപ്പിച്ചത് റൊവാന്‍ അറ്റ്കിന്‍സണാണ്. റൊവാന്‍ അറ്റ്കിന്‍സണ്‍, റോബിന്‍ ഡ്രിസ്കോള്‍, റിച്ചാര്‍ഡ് കര്‍ട്ടിസ്, ബെന്‍ എല്‍ട്ടണ്‍ എന്നിവരാണ് രചയിതാക്കള്‍. ആദ്യ എപ്പിസോഡായ "മിസ്റ്റര്‍ ബീന്‍" 1990 ജനുവരി 1-നും അവസാന എപ്പിസോഡായ "ഹെയര്‍ ബൈ മിസ്റ്റര്‍ ബീന്‍ ഓഫ് ലണ്ടന്‍" 1996 ഓഗസ്റ്റ് 25-നും സംപ്രേക്ഷണം ചെയ്യപ്പെട്ടു.
 
സര്‍വകലാശാലയിലഅയിരിക്കുമ്പോഴാണ് അറ്റ്കിന്‍സണ്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിന്‍സണ്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. നിത്യജീവിതത്തി ജോലികള്‍ ചെയ്ത് തീര്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മിസ്റ്റര്‍ ബീന്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ പരമ്പരയില്‍ ഹാസ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/മിസ്റ്റർ_ബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്