"കുമാർ സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ആദ്യാകാല ജീവിതം: ചരത്തിന്റെ പേര് മാറ്റി
വരി 28:
[[ഇന്ത്യ]]ൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് '''കുമാർസാനു''' എന്ന '''കേദാർനാഥ് ഭട്ടാചാര്യ.''' (ജനനം 23 സപ്തംബർ 1957). ഹിന്ദി സിനിമകളിലാണ് കൂടുതലും പാടിയിട്ടുള്ളത്. 1990കൾ തൊട്ട്  2000ന്റെ തുടക്കം വരെയാണ് ഇദ്ദേഹത്തിന്റെ പ്രധാനഗാനങ്ങളെല്ലാം പുറത്തുവന്നത്. 1993ൽ, ഒരുദിവസം 28ഗാനങ്ങൾ റെക്കോഡ്ചെയ്ത് [[ഗിന്നസ് പുസ്തകം|ഗിന്നസ്റെക്കോഡ്]] കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലംഫെയർ അവാർഡ് നേടുകയുണ്ടായി. ചലച്ചിത്രഗാനരംഗത്തെ സംഭാവനകൾക്ക്, 2009ൽ, ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ [[പത്മശ്രീ പുരസ്കാരം]] നല്കി  ഇന്ത്യാഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചു.<ref name="Sanu">{{Cite web|url=http://www.bollywoodlife.com/news-gossip/kumar-sanu-happy-birthday/|title=Kumar Sanu, happy birthday|last=Khole|first=Purva|date=23 September 2013|website=Bollywoodlife.com|access-date=13 November 2013}}</ref><ref name="Sing">{{Cite web|url=http://www.deccanchronicle.com/130829/entertainment-mollywood/article/kumar-sanu-%E2%80%98love-sing-more%E2%80%99|title=Kumar Sanu: Love to sing more|last=Soman|first=Deepa|date=29 August 2013|website=[[Deccan Chronicle]]|access-date=13 November 2013}}</ref>
== ആദ്യാകാല ജീവിതം ==
കുമാർസാനുവിന്റെ പിതാവ് പശുപതി ഭട്ടാചാര്യ പ്രശസ്ത വായ്പാട്ട് കാരനും കമ്പോസറുമായിരുന്നു. പിതാവിനും മൂത്തസഹോദരിക്കുമൊപ്പം [[കൊൽക്കത്ത|കൊൽക്കത്തയിലെ]] വിശ്വനാഥ് പാർക്കിനുസമീപമുള്ള സിന്തീ പ്രദേശത്തായിരുന്നു കുമാർസാനുവിന്റെ ആദ്യനാളുകൾ. പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്. കൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ബിരുദം കൈക്കലാക്കിയതിനുശേഷമാണ്, 1979ൽ, കുമാർസാനു [[കൊൽക്കത്ത|കൽക്കത്തയിലെ]] വിവിധ സ്റ്റേജ് ഷോകളിലും റസ്റ്റോറന്റുകളിലും സംഗീതപരിപാടി അവതരിപ്പിച്ചുതുടങ്ങിയത്. പ്രശസ്ത പിന്നണിഗായകൻ [[കിഷോർ കുമാർ|കിഷോർകുമാറിന്റെ]] ആലാപനശൈലിയെയാണ് കുമാർസാനു മാതൃകയാക്കിയത്.<ref name="Times">{{cite web|title=Day tripper: Kumar Sanu goes global |url=http://downloads.movies.indiatimes.com/site/july2001/tunen1.html |accessdate=5 March 2016 |date=July 2001 |work=Filmfare |deadurlurl-status=yesdead |archiveurl=https://web.archive.org/web/20040830051537/http://downloads.movies.indiatimes.com/site/july2001/tunen1.html |archivedate=30 August 2004 }}</ref>
== പിന്നണിഗായകനെന്നനിലയിൽ ==
1986ൽ ഷിബ്‌ലി സാദ്ദിഖ് സംവിധാനം ചെയ്ത തീൻ കന്യാ എന്ന ബംഗ്ലാദേശി സിനിമയിലൂടെയാണ് കുമാർസാനുവിന്റെ സിനിമാപിന്നണിഗാനജീവിതം ആരംഭിക്കുന്നത്.
"https://ml.wikipedia.org/wiki/കുമാർ_സാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്