"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(linking)
(ചെ.)
 
== പരിണാമം ==
പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങൾ ആരംഭിച്ചത് '''ജന‍''' എന്ന് അറിയപ്പെട്ട അർദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളിൽ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല [[വേദ സംസ്കാരംകാലഘട്ടം|വേദ]] പുസ്തകങ്ങൾ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവർ അർദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയിൽ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കൾ, ആടുകൾ, പുൽമേടുകൾ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങൾ പിന്നീട് കൂടിച്ചേർന്ന് [[Epic Age|ഇതിഹാസകാലഘട്ടത്തിലെ]] [[ജനപദം|ജനപദങ്ങളായി]].
 
ജനപദം എന്ന പദത്തിന്റെ വാച്യാർത്ഥം ഒരു ഗോത്രത്തിന്റെ വാസസ്ഥലം എന്നാണ്. ജനപദം എന്ന വാക്ക് ജന എന്ന വാക്കിൽനിന്നും പരിണമിച്ചത് ആദ്യകാലത്ത് പ്രാകൃതഗോത്രവർഗ്ഗങ്ങൾ സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയതിനെ സൂചിപ്പിക്കുന്നു. സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരവാസമുറപ്പിക്കുന്ന സമ്പ്രദായം [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധന്റെയും]] [[പാണിനി|പാണിനിയുടെയും]] കാലത്തിനു മുൻപേതന്നെ പൂർണ്ണമായും നിലവിൽ വന്നു. ബുദ്ധനു മുൻപുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗം അതിർത്തികൾ കൊണ്ട് വേർതിരിച്ച പല ജനപദങ്ങളായി വിഭജിച്ചിരുന്നു. പാണിനിയുടെ ഗ്രന്ഥത്തിൽ "ജനപദം" ഒരു രാജ്യത്തെയും "ജനപദിൻ" എന്നത് അവിടത്തെ പൗരനെയും സൂചിപ്പിക്കുന്നു. അവിടെ താമസമാക്കിയ ഗോത്രങ്ങളെ, അല്ലെങ്കിൽ "ജന"ങ്ങളെ ആധാരമാക്കിയായിരുന്നു ഈ ജനപദങ്ങൾക്ക് പേരുകൾ വന്നത്. ക്രി.മു. 600-ഓടെ ഇവയിൽ പല ജനപദങ്ങളും സ്ഥലം പിടിച്ചെടുത്ത് വലിയ രാഷ്ട്രങ്ങളായി പരിണമിച്ചു, ഇവ പിന്നീട് രാജാധികാരത്തിലുള്ള സാമ്രാജ്യങ്ങളായി. ഇവയെ ആണ് ബുദ്ധമത ഗ്രന്ഥങ്ങൾ മഹാജനപദങ്ങൾ (മഹത്തായ രാഷ്ട്രങ്ങൾ) എന്ന് വിളിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3261676" എന്ന താളിൽനിന്ന് ശേഖരിച്ചത്