"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
(ചെ.) അധിക '|' ഒഴിവാക്കി
വരി 143:
===കൈപ്പർ വലയം===
[[Image:Outersolarsystem objectpositions labels comp.png|left|thumb|300px|നാലു ബാഹ്യഗ്രഹങ്ങൾക്കു പുറത്തു കിടക്കുന്ന കൈപ്പർ വലയം]]
[[ഛിന്നഗ്രഹ വലയം|ഛിന്നഗ്രഹ വലയത്തിലുള്ളതു]] പോലെ അനേകം ചെറുശകലങ്ങൾ ചേർന്നുണ്ടായ ഒരു വലയമാണ് [[കൈപ്പർ വലയം]] (Kuiper belt). ചെറുപാറക്കഷണങ്ങളും ഐസുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ<ref name=physical>{{cite book|title=Encyclopedia of the Solar System|editor=Lucy-Ann McFadden et. al. |chapter=Kuiper Belt Objects: Physical Studies|author=Stephen C. Tegler|pages=605–620|year=2007}}</ref>. ഇത് സൂര്യനിൽ നിന്ന് 30 മുതൽ 50 വരെ ജ്യോതിർമാത്ര (AU) അകലെയാണ് കിടക്കുന്നത്. ഈ മേഖലയിൽ മൂന്നു കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 50 കി.മീറ്ററിൽ കൂടുതൽ വ്യാസമുള്ള 1,00,000ലേറെ വസ്തുക്കൾ ഇവിടെയുണ്ട്. കൈപ്പർ വലയത്തിലെ എല്ലാ വസ്തുക്കൾക്കും കൂടിയുള്ള ആകെ പിണ്ഡം ഭൂപിണ്ഡത്തിന്റെ പത്തിലൊരംശമോ അതിൽ കുറവോ മാത്രമേ വരൂ<ref name="Delsanti-Beyond_The_Planets">{{cite web |year=2006 |author=Audrey Delsanti and David Jewitt |title=The Solar System Beyond The Planets |work=Institute for Astronomy, University of Hawaii |url=http://www.ifa.hawaii.edu/faculty/jewitt/papers/2006/DJ06.pdf |format=PDF |accessdate=2007-01-03|archiveurl = http://web.archive.org/web/20070129151907/http://www.ifa.hawaii.edu/faculty/jewitt/papers/2006/DJ06.pdf |archivedate = January 29, 2007||url-status=dead}}</ref>. വലിയ കൈപ്പർ വലയ വസ്തുക്കളായ [[ക്വോവാർ]], [[വരുണ]], [[ഓർക്കസ്]] എന്നിവയെ കുള്ളൻ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
 
കൈപ്പർ വലയത്തെ ക്ലാസിക്കൽ വലയമെന്നും നെപ്ട്യൂൺ അനുരണനങ്ങൾ എന്നു തരം തിരിച്ചിട്ടുണ്ട്. നെപ്ട്യൂണിന്റെ ഭ്രമണപഥവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് നെപ്ട്യൂൺ അനുരണനങ്ങൾ. ഇവ സൂര്യനിൽ നിന്ന് 39.4AU മുതൽ 47.7 AU വരെ അകലെ കിടക്കുന്നു<ref>{{cite journal |year=2005 |author=M. W. Buie, R. L. Millis, L. H. Wasserman, J. L. Elliot, S. D. Kern, K. B. Clancy, E. I. Chiang, A. B. Jordan, K. J. Meech, R. M. Wagner, D. E. Trilling |title=Procedures, Resources and Selected Results of the Deep Ecliptic Survey |journal=[[Earth, Moon, and Planets]] |volume=92 |issue=1 |pages=113 |arxiv=astro-ph/0309251 |bibcode=2003EM&P...92..113B |doi=10.1023/B:MOON.0000031930.13823.be}}</ref>.
വരി 216:
ഇനി ഏകദേശം 5.4 ബില്യൻ വർഷങ്ങൾ കൂടി കഴിയുമ്പോൾ സൂര്യനിലെ ഹൈഡ്രജന്റെ മുഖ്യഭാഗവും ഹീലിയമായി മാറിക്കഴിഞ്ഞിരിക്കും. അതോടെ സൂര്യന്റെ മുഖ്യധാരാ പദവി അവസാനിക്കുകയും ചെയ്യും. പിന്നീട് ഹീലിയം അണുകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും സൂര്യനിൽ നടക്കുക. ഹൈഡ്രജൻ സംയോജനത്തേക്കാൾ ഉയർന്ന ചൂടായിരിക്കും ഹീലിയം സംയോജനത്തിൽ ഉണ്ടാവുക. ഇതിന്റെ ഫലമായി സൂര്യന്റെ പുറംഭാഗം കൂടുതൽ വികസിക്കും. ഏതാണ്ട് ഇപ്പോഴുള്ളതിന്റെ 260 മടങ്ങു വരെ സൗരവ്യാസം വർദ്ധിക്കും. വിസ്തീർണ്ണം കൂടുന്നതു കാരണം പുറം ഭാഗത്തെ താപനില കുറഞ്ഞ 2600 കെൽവിൻ വരെയെത്തും<ref>{{cite journal|author=K. P. Schroder, Robert Cannon Smith|title=Distant future of the Sun and Earth revisited|journal=[[Monthly Notices of the Royal Astronomical Society]] |volume=386|issue=1 |pages=155–163 |year=2008 |doi=10.1111/j.1365-2966.2008.13022.x |bibcode=2008MNRAS.386..155S}}</ref>.
 
അവസാനം ഹീലിയം അണുകേന്ദ്രങ്ങളും ജ്വലിച്ചു തീരുന്നു. കൂടുതൽ ഘനത്വമുള്ള മൂലകങ്ങളുടെ സംയോജനത്തിനാവശ്യമായ പിണ്ഡം സൂര്യന് ഇല്ലാത്തതിനാൽ സൗരജ്വലനം ഇതോടെ അവസാനിക്കുന്നു. പുറംപാളി അടർന്നു പോയി ഒരു [[ചുവന്ന കുള്ളൻ]] നക്ഷത്രമായി സൂര്യൻ മാറുന്നു. ഈ അവസ്ഥയിൽ സൂര്യന്റെ പിണ്ഡം ഇപ്പോഴുള്ളതിന്റെ പകുതി ഉണ്ടാകുമെങ്കിലും വലിപ്പം ഭൂമിയോളമേ കാണൂ<ref>{{cite web|author=Pogge, Richard W.|year=1997|url=http://www.astronomy.ohio-state.edu/~pogge/Lectures/vistas97.html|title=The Once & Future Sun|format=lecture notes|work=[http://www-astronomy.mps.ohio-state.edu/Vistas/ New Vistas in Astronomy]|accessdate=2005-12-07|archiveurl = http://web.archive.org/web/20050527094435/http://www-astronomy.mps.ohio-state.edu/Vistas/ |archivedate = May 27, 2005||url-status=dead}}</ref>. അടർന്നു പോയ പുറംപാളി ഒരു [[പ്ലാനറ്ററി നെബുല|പ്ലാനറ്ററി നെബുലയായി]] മാറും.
 
 
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്