"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം 'തലച്ചോറാണ് (Brain)' എന്ന് പറയപ്പെടുന്നു.
ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സ്നേഹപൂർണമായ രതിപൂർവകേളികൾക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു. ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും 'ഉദ്ധാരണം' ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുകയും നനവും വഴുവഴുപ്പും നൽകുന്ന സ്രവങ്ങൾ (Vaginal lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. രതിപൂർവലീലകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗികബന്ധത്തിന് തയ്യാറിട്ടുണ്ടാവില്ല. ലൂബ്രിക്കേഷന്റെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വിരസമോ വേദനാജനകമാവുകമോ ആകുകയും, പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം. അണുബാധ, വജൈനിസ്‌മിസ്‌ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധത്തിൽ വേദന ഉണ്ടായേക്കാം. യോനീ വരൾച്ച (Vaginal dryness) അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവലീലകളിൽ ഏർപ്പെടുകയും, മികച്ച ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും ആർത്തവവിരാമം കഴിഞ്ഞവർക്ക്‌ ഇത് ആവശ്യമായേക്കാം. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ 'സമയക്കുറവ്' പരിഹരിക്കാനും ആമുഖലീലകൾ (Foreplay) സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് ലൈംഗിക താല്പര്യക്കുറവിന് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ടതാണ്ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ദർ നിർദേശിക്കുന്നു. പങ്കാളിക്ക് ലൈംഗികബന്ധത്തിൽ താൽപര്യക്കുറവ്, വേദന, ബുദ്ധിമുട്ട് എന്നിവയില്ല എന്നുറപ്പ് വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് സഹായകരമാണ്. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്.
ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം. സംതൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, സ്നേഹം പങ്കുവെക്കപ്പെടാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്