"നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|label-pos2 =
}}
മദ്ധ്യ [[Travancore|തിരുവിതാംകൂറിൽ]] [[കോട്ടയം ജില്ല]]യിൽ [[എരുമേലിയുടെ ചരിത്രം|എരുമേലിക്ക്]] സമീപം [[കാഞ്ഞിരപ്പള്ളി താലൂക്ക്|കാഞ്ഞിരപ്പള്ളി താലൂക്കിലെ]] [[ചെറുവള്ളി]] എസ്റ്റേറ്റിൽ പ്രധാനമായി ശബരിമല തീർത്ഥാടകർക്കു പ്രയോജനം ലഭിക്കുന്നരീതിയിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് '''ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം'''. [[കേരള സർക്കാർ]] ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു [[ടേബിൾടോപ്പ് റൺ‌വേ|ടേബിൾ ടോപ്പ്]] [[പീഠഭൂമി]] വിമാനത്താവളമാണ് ഇത്. ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു.<ref>{{cite news|url=http://www.thehindu.com/news/national/kerala/sabarimala-airport-to-come-up-on-cheruvally-estate/article19308777.ece|title=Sabarimala airport to come up on Cheruvally estate|newspaper=[[The Hindu]]|date=2017-07-19|accessdate=2017-07-25}}</ref>
 
[[ശബരിമല ധർമ്മശാസ്താക്ഷേത്രം]] നിർദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]], [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]], [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇതു മാറുന്നതാണ്.
 
കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം.<ref>{{cite web|url=http://kaumudiglobal.com/innerpage1.php?newsid=89765|title=Sabarimala Greenfield airport: Govt appoints panel|accessdate=25 July 2017|date=4 April 2017|publisher=http://Kaumudi Global}}</ref> 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിമാനത്താവളം നിർമ്മിക്കുവാനുദ്ദേശിക്കുന്ന [[ചെറുവള്ളി]] എസ്റ്റേറ്റിനെ സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം ഹൈക്കോടതിക്ക് മുന്നിലാണ്. സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ കേരള സർക്കാരിന് അനുകൂലമായിട്ടുള്ള ഒരു കോടതി വിധി വന്നാൽ താമസിയാതെ വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതാണ്. സെറ്റിൽമെന്റ് റെജിസ്റ്റിനെ ആധാരമാക്കിയുള്ള അടിസ്ഥാന റവന്യൂ റെക്കോർഡ് പ്രകാരം ഈ എസ്റ്റേറ്റ് നിലനിൽക്കുന്ന പ്രദേശം സർക്കാർ ഭൂമിയാണ്.<ref>{{cite news||url=https://www.deccanchronicle.com/nation/in-other-news/080817/cheruvally-estate-is-government-land-says-cm-pinarayi-vijayan.html|title=Cheruvally estate is government land, says CM Pinarayi Vijayan|newspaper=[[Deccan Chronicle]]}}</ref> കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഈ എസ്റ്റേറ്റിലെ ഏകദേശം 2,263 ഏക്കർ (9.16 ചതുരശ്ര കിലോമീറ്റർ‌) പ്രദേശമാണ് വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.<ref name="manoramaonline1">{{cite web|url=http://english.manoramaonline.com/news/kerala/2017/07/19/kerala-next-airport-sabarimala-kanjirappally-kottayam.html|title=Kerala's next airport to come up in Kanjirappally &#124; Kerala new airport &#124; Kerala next airport &#124; Sabarimala airport|accessdate=2017-07-25|date=2017-07-19|website=English.manoramaonline.com}}</ref><ref>{{cite news|url=http://www.financialexpress.com/india-news/kerala-to-set-up-airport-in-kanjirapally-to-cater-to-sabarimala-hill-shrine/770556/|title=Kerala to set up airport in Kanjirapally to cater to Sabarimala hill shrine|newspaper=[[The Financial Express (India)|The Financial Express]]|date=2017-07-20|accessdate=2017-07-25}}</ref>
 
==അവലംബം==