"യാക്കോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
 
==മരണം==
യാക്കോബിന്റെ ഭവനം ഹെബ്രോനിൽ, കനാൻ ദേശത്തു പാർത്തു. അദ്ദേഹത്തിന്റെ ആട്ടിൻകൂട്ടത്തെ പലപ്പോഴും ശെഖേമിന്റെ മേച്ചിൽപ്പുറങ്ങളിലും ദോഥാനിലും മേയിച്ചിരുന്നു. തന്റെ വീട്ടിലെ എല്ലാ മക്കളിൽ നിന്നും, റേച്ചലിന്റെ ആദ്യജാതനായ യോസേഫിനെ ഏറ്റവും കൂടുതൽ സ്നേഹിച്ചു. അതിനാൽ യോസേഫിന്റെ അർദ്ധസഹോദരന്മാർ അദ്ദേഹത്തോട് അസൂയപ്പെടുകയും അവർ അവനെ പലപ്പോഴും പരിഹസിക്കുകയും ചെയ്തു. തന്റെ അർദ്ധസഹോദരന്മാരുടെ എല്ലാ ദുഷ്‌പ്രവൃത്തികളെക്കുറിച്ചും ജോസഫ് പിതാവിനോട് പറഞ്ഞു. ജോസഫിന് 17 വയസ്സുള്ളപ്പോൾ, യാക്കോബ് ഒരു മനോഹരമായ നീളമുള്ള വസ്ത്രം ജോസഫിന് നൽകി. ഇതുകണ്ട് അർദ്ധസഹോദരന്മാർ യോസേഫിനെ വെറുക്കാൻ തുടങ്ങി. പിന്നീട് ജോസേഫ് സ്വപ്നങ്ങൾ കണ്ടുതുടങ്ങി. അത് അവന്റെ കുടുംബം തന്നെ നമസ്‌കരിക്കുമെന്ന് സൂചിപ്പിക്കുന്നു. അത്തരം സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ സഹോദരന്മാരോട് പറഞ്ഞു. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്താൻ ഇത് അവരെ പ്രേരിപ്പിച്ചു. ഈ സ്വപ്നങ്ങളെക്കുറിച്ച് കേട്ടപ്പോൾ "യാക്കോബിന്റെ ഭവനം യോസേഫിനെ നമസ്‌കരിക്കണമെന്ന" ആശയം മുന്നോട്ടുവച്ചതിന് മകനെ ശാസിച്ചു. എന്നിട്ടും, ഈ സ്വപ്നങ്ങളെക്കുറിച്ചുള്ള തന്റെ മകന്റെ വാക്കുകൾ അദ്ദേഹം ആലോചിച്ചു.(ഉല്പത്തി 37: 1–11) കുറച്ചു കാലം കഴിഞ്ഞപ്പോൾ, യാക്കോബിന്റെ മക്കളായ ലേയ, ബിൽഹ, സിൽപ എന്നിവർ ശെഖേമിൽ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയായിരുന്നു. കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന് അറിയാൻ ജേക്കബിന് ആഗ്രഹമുണ്ടായിരുന്നു, അതിനാൽ അവിടെ പോയി ഒരു കാര്യങ്ങൾ അന്വേഷിച്ച് മടങ്ങാൻ ജോസഫിനോട് ആവശ്യപ്പെട്ടു. യോസേഫിന്റെ മൂത്ത സഹോദരന്മാർ അവനെ പിടികൂടുകയും ഒടുവിൽ ഈജിപ്തിലേക്ക് പോകുന്ന മിദിയാക്കാരായ ഒരു യാത്രാസംഘത്തിന് അടിമകളാക്കി വിൽക്കുകയും ചെയ്തു.(ഉല്പത്തി 37:36) ഇതിനിടെ മിദിയാക്കാർ ഈജിപ്തിലെ ഫറവോയുടെ ഒരു ഉദ്യോഗസ്നും കാവൽപടയുടെ നായകനുമായ പൊത്തിഫറിന് ജോസഫിനെ വിറ്റു. പിന്നീട് പൊത്തിഫർ തന്റെ വീടിന്റെ മേൽനോട്ടവും തന്നെ കൃഷിയിടങ്ങളുടെ ചുമതലയും ജോസഫിനെ ഏൽപ്പിച്ചു.പൊത്തിഫറിന്റെ ഭാര്യ മൂലം ജോസഫ് ഈജിപ്തിലെ ജയിലിലായി.ഈജിപ്തിലെ രാജാവായ ഫറവോ കണ്ട സ്വപ്നം വ്യാഖ്യാനിക്കുന്നതിലൂടെ ജോസഫ് ഈജിപ്തിന് മുഴുവൻ അധിപനായി നിയമിക്കപ്പെട്ടു. ഈജിപ്തിലും അയൽ രാജ്യങ്ങളിലും എല്ലാ നാടുകളിലും വൻ ക്ഷാമമുണ്ടായി.ഈജിപ്തിൽ ധാന്യങ്ങളുണ്ടെന്നറിഞ്ഞ് യാക്കോബിന്റെ മക്കൾ ഈജിപ്തിൽ എത്തി. തന്റെ സഹോദരൻമാരെ തിരിച്ചറിയുകയും എന്നാൽ ധാന്യങ്ങൾ നൽകിയ ശേഷം ജോസഫ് തന്റെ സഹോദരനായ ബഞ്ചമിനെ(ബെന്യാമിൻ) മാത്രം തിരികെയയച്ചില്ല.
"https://ml.wikipedia.org/wiki/യാക്കോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്