"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
===പൂർണ്ണ സൂര്യഗ്രഹണം===
 
ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരങ്ങൾ അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു.<ref>Harrington, pp. 7–8</ref> സൂര്യന്റെയും ചന്ദ്രന്റെയും കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖ ഭൂമിയിൽ പതിയുന്നിടങ്ങളിലാണ്പതിയുന്ന ഇടങ്ങളിലും അതിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളിലുമാണ് പൂർണ്ണസൂര്യഗ്രഹണം അനുഭവപ്പെടുക. ഈ ഇടങ്ങളെയാണ് പൂർണ്ണഗ്രഹണപാത എന്നു പറയുന്നത്.<ref>{{Cite web|url=https://eclipse2017.nasa.gov/eclipse-who-what-where-when-and-how|title=Eclipse: Who? What? Where? When? and How? {{!}} Total Solar Eclipse 2017|website=eclipse2017.nasa.gov|language=en|access-date=2017-09-21|archive-url=https://web.archive.org/web/20170918131433/https://eclipse2017.nasa.gov/eclipse-who-what-where-when-and-how|archive-date=2017-09-18}}</ref>
 
പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. ചന്ദ്രബിംബം സൂര്യബിബത്തെെ പൂർണ്ണമായും മറക്കേണ്ട സ്ഥാനങ്ങളാണ് രാഹുവും കേതുവും. സൂര്യബിംബവും ചന്ദ്രബിംബവും പൂർണ്ണമായും രാഹുവിലോ കേതുവിലോ ഒരേ സമയം ഒന്നിനുമുകളിൽ ഒന്നായി എത്തിച്ചേരുമ്പോൾ പൂർണ്ണഗ്രഹണം സംഭവിക്കുന്നു.
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്