"വി.വി. അബ്ദുല്ല സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ഭാഷയിലെ എഴുത്തുകാരൻ
'ഗോളശാസ്ത്രത്തിൽ മലയാളത്തിൽ ആദ്യമായി ഗ്രന്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:01, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗോളശാസ്ത്രത്തിൽ മലയാളത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയ വ്യക്തി. മതം, സമൂഹം, തത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട്.

ജീവിത രേഖ

വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം,1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു .

വിദ്യാഭ്യാസ വിവരങ്ങൾ

ഗണിത ശാസ്ത്രം ഐച്ഛിക വിഷയമായി എടുത്തു 1943 ൽ തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ബി .എ പാസ് ആയി .അന്നത്തെ മദിരാശി സംസ്ഥാനത്തു നിന്നും ആ വര്ഷം ബിരുദം നേടുന്നവരിൽ മലയാളഭാഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു .

ഔദ്യോഗിക ജീവിതം

കാട്ടൂർ ഗവ : ഹൈസ്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം . മാസങ്ങൾക്കകം മദ്രാസ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി നിയമനം. രണ്ട് വര്ഷം തികയുന്നതിന് മുൻപ് 1945 ൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ സബ് ഇൻസ്‌പെക്ടർ ആയി മംഗലാപുരത്തു നിയമനം ലഭിച്ചു . കൊച്ചിയിൽ കസ്റ്റംസ് സൂപ്രണ്ട് പദവിയിലിരിക്കെ സേവനത്തിൽ നിന്നും വിരമിച്ചു . അതിനു ശേഷം വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൂടുതൽ സജീവമായി .

പ്രവർത്തന മേഖലകൾ

മതം, സമൂഹം, തത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വൈവിധ്യ മാർന്ന വിഷയങ്ങളിൽ നാല്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അറുനൂറിലധികം പുറങ്ങൾ വരുന്ന വിസ്തൃത ഗോളശാസ്ത്രം ഈ വിഷയത്തിൽ മലയാളത്തിൽ പ്രസിദ്ധീകരി കരിക്കപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇനിയും പ്രസിദ്ധീകരി ക്കപ്പെടാത്ത കൈയെഴുത്തു കൃതികൾ ഏറെയാണ് . കൂടാതെ ഒട്ടനവധി അറബി കവിതകളും, തമിഴിൽ നിന്നും തിരുക്കുറലും മലയാളത്തിലേക്ക് പദ്യ രൂപത്തിൽ പരിഭാഷ പെടുത്തിയിട്ടുണ്ട് . പുസ്തക പ്രസാധനത്തിന് കേരള / തമിഴ് നാട് സർക്കാരുകളുടെ ധനസഹായം ലഭിച്ചിരുന്നു . അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു . "സാഗര മേള" എന്ന നോവൽ രചിചിട്ടുണ്ട് . കേരളത്തിലെ മത - ശാസ്ത്ര വൈജ്ഞാനിക സംവാദ രംഗത്തെ സജീവമായിരുന്നു. ഖുർആൻ - ശാസ്ത്ര സെമിനാറുകളിൽ വളരെക്കാലം ക്ഷണിതാവായിരുന്നു . 2008 ഏപ്രിൽ 15 ന് അന്തരിച്ചു .

"https://ml.wikipedia.org/w/index.php?title=വി.വി._അബ്ദുല്ല_സാഹിബ്&oldid=3258473" എന്ന താളിൽനിന്ന് ശേഖരിച്ചത്