"കെ. കുഞ്ഞിക്കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|K. Kunhikannan}}
[[പ്രമാണം:Kunhikannan.jpg|ലഘുചിത്രം|വലത്ത്‌|ഡോ. കെ. കുഞ്ഞിക്കണ്ണൻ]]
[[പ്രാണിപഠനശാസ്ത്രം|ഷട്‌പദവിജ്ഞാന]] (entomologist) മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു '''ഡോ. കെ. കുഞ്ഞിക്കണ്ണൻ'''.<ref name="kunhi1">[https://peoplepill.com/people/k-kunhikannan/ ഒരു വാർത്ത]</ref> ഷട്‌പദവിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇവ കൂടൂതെ '''ദി വെസ്റ്റ്''' (19281927), '''എ സിവിലൈസേഷൻ അറ്റ് ബേ''' (മരണാനന്തരം 1937 ഇൽ പ്രസിദ്ധീകരിച്ചത്) തുടങ്ങിയ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.<ref name="kunhi2">[https://archive.org/details/in.ernet.dli.2015.143508/page/n1 A Civilisation at Bay (1931)]</ref> <ref name="kunhi3">[https://archive.org/details/in.ernet.dli.2015.203953/page/n7 The West (1927)]</ref> ഗദ്യരീതിയുടെ ഷട്പദവിജ്ഞാനത്തിന്റെ സമഗ്രതയും സൗന്ദര്യവും ചേർന്നു നിൽക്കുന്ന ഈ രണ്ടു പുസ്തകങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ്. ഒരു കാർഷിക എൻ‌ടോമോളജിസ്റ്റ് എന്ന നിലയിൽ, [[കീടങ്ങൾ|കീടങ്ങളെ]] പരിപാലിക്കുന്നതിനുള്ള കുറഞ്ഞ ചിലവിലുള്ള സാങ്കേതിക വിദ്യകൾ തിരിച്ചറിഞ്ഞ അദ്ദേഹം, ഇന്ത്യയിലെ ക്ലാസിക്കൽ ബയോളജിക്കൽ കൺട്രോൾ സമീപനങ്ങളുടെ തുടക്കക്കാരൻ കൂടിയായിരുന്നു.
==ജീവിതം==
1884 ഒക്ടോബർ 15-ൽ [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലയിൽ, '''കുന്നത്തേടത്ത്''' കുടുംബത്തിലായിരുന്നു കുഞ്ഞിക്കണ്ണൻ ജനിച്ചത്. [[ഫ്രഞ്ച് ഇന്ത്യ|ഫ്രഞ്ചു]] കോളനിയായിരുന്ന [[മയ്യഴി|മയ്യഴിയിൽ]] ആയിരുന്നു ജനനം. മലബാറിൽ പല സ്ഥലങ്ങളിലായി മജിസ്ട്രേറ്റായി ജോലി ചെയ്തു വന്നിരുന്ന ''കുഞ്ഞിമന്നന്റേയും'', കോട്ടയം താലൂക്കിൽ കൂത്തുപറമ്പിലുള്ള '''വാച്ചാലി''' വീട്ടിൽ ''കല്യാണിയമ്മയുടേയും'' മക്കളിൽ മൂന്നാമനായിരുന്നു കുഞ്ഞിക്കണ്ണൻ. തലശ്ശേരി മിഷൻ ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷനും [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളേജിൽ]] നിന്നും എഫ്. എ-യും പാസ്സായി. തുടർന്ന് [[മദ്രാസ് യൂണിവേഴ്‌സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് [[ബിരുദം]] നേടി. മൈസൂർ ഗവന്മെന്റിന്റെ കൃഷിവകുപ്പിൽ പ്രാണിശാസ്ത്രത്തിൽ ഒഴിവു വന്നപ്പോൾ അനിയോജ്യരായവരെ അന്വേഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുഞ്ഞിക്കണ്ണന്റെ അദ്ധ്യാപകനായിരുന്ന '''പ്രൊഫസർ ഹെൻഡർസൺ''' മൈസൂർ അധികൃതരോട് അഭ്യർത്ഥിച്ച്, [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രത്തിൽ]] [[ബിരുദാനന്തരബിരുദം|മാസ്റ്റർ ഡിഗ്രിയുള്ള]] കുഞ്ഞിക്കണ്ണനെ നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹം, മൈസൂർ സ്റ്റേറ്റിലെ ആദ്യത്തെ സർക്കാർ ഷട്‌പദവിജ്ഞാനീയനായിരുന്ന (എൻ‌ടോമോളജിസ്റ്റ്) '''ലെസ്ലി സി. കോൾമാന്റെ''' (Leslie C. Coleman) സഹായിയായിട്ടായിരുന്നു ജോലിയിൽ കയറിയത്. ഇന്ത്യയിൽ നിയമിക്കപ്പെട്ട ആദ്യത്തെ എൻ‌ടോമോളജിസ്റ്റായിരുന്നു [[ലെസ്ലി സി. കോൾമാൻ]]. അതേപോലെ ആദ്യത്തെ ഇന്ത്യക്കാരനായ എൻ‌ടോമോളജിസ്റ്റായി കുഞ്ഞിക്കണ്ണനും മാറി. 1918-ൽ അവിടെ നിന്നും, ഗവേഷണ വിദ്യാർത്ഥിയായി [[കാലിഫോർണിയ|കാലിഫോർണിയയിലുള്ള]] [[സ്റ്റാൻഫോർഡ് സർവ്വകലാശാല|സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ]] പ്രാണിശാസ്ത്രത്തിൽ ഉപരിപഠനം നടത്താനും, പിഎച്ച്ഡി എടുക്കാനുമായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. 1923 ഇൽ മൈലാബ്രിഡ് (ബ്രൂച്ചിഡ്) ലാർവകളിലെ പ്രോട്ടോറാസിക് പ്ലേറ്റിന്റെ പ്രവർത്തനം വിശദീകരിക്കുന്ന പഠനം തയ്യാറാക്കാനായി അദ്ദേഹത്തെ സഹായിച്ചത് ആ ഉപരിപഠനമായിരുന്നു. നാല്പത്തിയേഴാമതു വയസ്സിൽ, 1931 ആഗസ്റ്റ് 4, ചൊവ്വാഴ്ച [[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] വെച്ച് അന്തരിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/കെ._കുഞ്ഞിക്കണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്