"ഹെലൻ ഹണ്ട് ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{prettyurl|Helen Hunt Jackson}}
{{Infobox writer|name=ഹെലൻ ഹണ്ട് ജാക്സൺ|embed=|honorific_prefix=|honorific_suffix=|image=Helen Hunt Jackson NYPL.jpg|image_size=|image_upright=|alt=|caption=|native_name=|native_name_lang=|pseudonym=H.H.|birth_name=Helen Maria Fiske|birth_date=October 15, 1830|birth_place=[[Amherst, Massachusetts]], U.S.|death_date={{dda|1885|8|12|1830|10|15}}|death_place=[[San Francisco, California]], U.S.|resting_place=[[Evergreen Cemetery (Colorado Springs, Colorado)|Evergreen Cemetery]], [[Colorado Springs, Colorado]], U.S.|occupation=poet, writer|language=English|nationality=American|citizenship=|education=|alma_mater=Ipswich Female Seminary; Abbott Institute|period=|genre=|subject=|movement=|notableworks=''[[A Century of Dishonor]]'' (1881); ''[[Ramona]]'' (1884)|spouse={{marriage|Edward Bissell Hunt|1852}}; {{marriage|William Sharpless Jackson|1875}}|relations=|partner=|children=|years_active=|module=|signature=|website=<!-- {{URL|example.org}} -->|portaldisp=<!-- "on", "yes", "true", etc; or omit -->}}'''ഹെലൻ ഹണ്ട് ജാക്സൺ''' (തൂലികാ നാമം, H.H.; ഒക്ടോബർ 15, 1830 - ഓഗസ്റ്റ് 12, 1885) തദ്ദേശീയ അമേരിക്കൻ ജനതയ്ക്ക് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] ഭരണകൂടത്തിൽനിന്നും മെച്ചപ്പെട്ട പെരുമാറ്റം സ്ഥാപിച്ചുകിട്ടുന്നതിനായി പ്രവർത്തിച്ച ഒരു അമേരിക്കൻ കവിയത്രിയുംകവയിത്രിയും എഴുത്തുകാരിയുമായിരുന്നു. [[എ സെഞ്ച്വറി ഓഫ് ഡിസ്ഹോണർ]] (1881) എന്ന തൻറെ പുസ്തകത്തിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതികൂലഫലങ്ങൾ വിവരിച്ചിരുന്നു. [[മെക്സിക്കൻ-അമേരിക്കൻ യുദ്ധം|മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തെത്തുടർന്ന്]] തെക്കൻ [[കാലിഫോർണിയ|കാലിഫോർണിയയിൽ]] അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കക്കാരുടെ മേലുള്ള മോശമായ പെരുമാറ്റത്തെക്കുറിച്ച് [[റമോണ]] (1884) എന്ന തന്റെ നോവലിൽ അവർ നാടകീയമായി ആവിഷ്കരിക്കുകയും അവർ അവതരിപ്പിച്ച വിഷയം വ്യാപകമായ ജനശ്രദ്ധ നേടുകയും ചെയ്തു. വാണിജ്യപരമായി ജനപ്രീതി നേടിയ ഈ കൃതി ഏറ്റവും കുറഞ്ഞതു 300 തവണയെങ്കിലും പുനഃപ്രസിദ്ധീകരണം ചെയ്യപ്പെടുകയും, ഇതിലെ രാഷ്ട്രീയമായ ഉള്ളടക്കത്തേക്കാളുപരി മിക്ക വായനക്കാർക്കും ഇതിലെ കാൽപ്പനികവും മനോഹരവുമായ അവതരണ ശൈലി ഇഷ്ടപ്പെടുകയും ചെയ്തു.<ref>H.H.Jackson (1884) ''Ramona'' (NY: Harper)</ref><ref>DeLyser, Dydia (2005), ''Ramona Memories: Tourism and the Shaping of Southern California,'' (Minneapolis: University of Minnesota Press)</ref> വളരെയേറെ പ്രശസ്തമായിരുന്ന ഈ നോവലിൽ വിവരിച്ചിരുന്ന തെക്കൻ കാലിഫോർണിയയിലെ പ്രദേശങ്ങളിലേയ്ക്കു പല വിനോദ സഞ്ചാരികളും ആകർഷിക്കപ്പെട്ടിരുന്നു.
 
== ആദ്യകാലവും വിദ്യാഭ്യാസവും ==
[[മസാച്യുസെറ്റ്സ്|മസാച്ച്യുസെറ്റ്സിലെ]] [[ആംഹേസ്റ്റ്|ആംഹേസ്റ്റിൽ]] നതാൻ വെൽബി ഫിസ്കേയുടേയും ഡെബൊറാ വാട്ടർമാൻ വിനാൽ ഫിസ്കേയുടേയും പുത്രിയായി ഹെലൻ മരിയ ഫിസ്കേ ജനിച്ചു. അവരുടെ പിതാവ് ഒരു മന്ത്രിയും ഗ്രന്ഥകർത്താവും അതോടൊപ്പം ആംഹെസ്റ്റ് കലാലയത്തിൽ [[ലാറ്റിൻ|ലത്തീൻ]], [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] ഭാഷകൾ, [[തത്ത്വശാസ്ത്രം|തത്വശാസ്ത്രം]] എന്നിവ കൈകാര്യം ചെയ്തിരുന്ന പ്രൊഫസറുമായിരുന്നു. ഹെലന് ഹംഫ്രി വാഷ്ബൺ ഫിസ്കേ (? – 1833), ഡേവിഡ് വിനാൽ ഫിസ്കേ എന്നിങ്ങനെ രണ്ടു സഹോദരന്മാരും ആൻ എന്ന സഹോദരിയുമാണുണ്ടായിരുന്നത്. സഹോദരന്മാർ രണ്ടുപേരും ജനിച്ച് അധികം താമസിയാതെതന്നെ മരണമടഞ്ഞിരുന്നു. അദ്വൈതവാദികളായാണ് കുട്ടികൾ വളർ‌ത്തപ്പെട്ടത്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] ട്രഷറിയുടെ സോളിസിറ്ററായി സേവനമനുഷ്ടിച്ചിരുന്ന ഒരു ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇ.സി. ബാൻഫീൽഡിന്റെ പത്നിയായിരുന്നു സഹോദരി ആൻ.
 
1844-ൽ ഹെലൻ മേരിക്കു കേവലം പതിനാലു വയസ്സുള്ളപ്പോൾ പെൺകുട്ടികളുടെ മാതാവു മരണമടഞ്ഞു. മൂന്നു വർഷത്തിനു ശേഷം അവരുടെ പിതാവും മരണമടഞ്ഞു. ഹെലൻ ഫിസ്കിന്റെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സാമ്പത്തിക സഹായവും മേൽനോട്ടം വഹിക്കാൻ ഒരു അമ്മാവനെയും ഏർപ്പെടുത്തിയിരുന്നു. ഇബ്സ്വിച്ച് വനിതാ സെമിനാരിയിലും, [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിൽ]] റവറന്റ് ജോൺ സ്റ്റീവൻസ് കാബട്ട് ആബട്ട് നടത്തിയിരുന്ന ആബട്ട് ഇൻസ്റ്റിട്ട്യൂട്ടിലുമായി ഹെലൻ മരിയ വിദ്യാഭ്യാസം ചെയ്തു. അവൾ ആംഹെസ്റ്റിൽ നിന്നുതന്നെയുള്ള അമേരിക്കൻ കവിയത്രികവയിത്രി [[എമിലി ഡിക്കിൻസൺ|എമിലി ഡിക്കിൻസന്റെ]] സഹപാഠിയായിരുന്നു. അവരുടെ ജീവിതകാലം മുഴുവൻ രണ്ടുപേർ ചേർന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും അവരുടെ ചുരുക്കം ചില കത്തുകൾ മാത്രമേ കാലത്തെ അതിജീവിച്ചുള്ളു.
 
== വിവാഹം, കുടുംബം ആദ്യകാല രചനകൾ എന്നിവ ==
1852 ൽ, തന്റെ 22 ആമത്തെ വയസിൽ, ഹെലൻ മരിയ ഫിസ്കെ [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.]] ആർമി ക്യാപ്റ്റനായിരുന്ന എഡ്വേർഡ് ബിസ്സൽ ഹണ്ടിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺകുട്ടികളാണുണ്ടായിരുന്നത്. അതിൽ ഒരാളായിരുന്ന മുറേ ഹണ്ട് (1853-1854) 1854 ൽ ഒരു മസ്തിഷ്ക രോഗം ബാധിച്ച് ബാല്യകാലത്തുതന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെതന്നെ നാവിക കണ്ടുപിടുത്തങ്ങളിലൊന്ന്കണ്ടുപിടിത്തങ്ങളിലൊന്ന് പരീക്ഷിച്ചു നോക്കവേ ഒരു അപകടം സംഭവിച്ച് 1863 ഒക്ടോബർ മാസത്തിൽ അവരുടെ ഭർത്താവ് കൊല്ലപ്പെട്ടു. അവരുടെ രണ്ടാമത്തെ പുത്രൻ വാറൻ "റെന്നി" ഹോഴ്സ്ഫോർഡ് ഹണ്ട് (1855-1865) വെസ്റ്റ് റോക്സ്ബറിയിലെ അമ്മായിയുടെ ഭവനത്തിൽവച്ച് 1865-ൽ [[ഡിഫ്തീരിയ]] ബാധിച്ചു മരണമടഞ്ഞിരുന്നു.
 
ഹണ്ടിന്റെ ആദ്യകാല ചെറുകാവ്യങ്ങളിലധികവും ശോകപൂർണ്ണ അന്തരീക്ഷത്തിൽനിന്നും നഷ്ടങ്ങളും ദുഃഖം ഖനീഭവിച്ച കടുത്ത അനുഭവങ്ങളിൽനിന്നുമൊക്കെ ഉയിർത്തുവന്നവയാണ്. ഈ സമയം വരെ, അവരുടെ ജീവിതം സ്വകാര്യവും സാമൂഹ്യവുമായ കടമകളിൽ ആമഗ്നമായതായിരുന്നു. 1866-ലെ ശൈത്യകാലത്ത് ന്യൂപോർട്ടിലേക്ക് സ്വയം പറിച്ചുനട്ടപ്പോഴാണ് അവരുടെ യഥാർഥ സാഹിത്യജീവിതം ആരംഭിച്ചതെന്നു പറയാം. മൂന്നു വർഷം കഴിഞ്ഞ് ദ അറ്റ്ലാന്റിക്സിൽ അവരുടെ ആദ്യ കവിതയായ "കൊറോണേഷൻ" പ്രത്യക്ഷപ്പെട്ടു. അതോടെ പ്രത്യേകിച്ച് ആ മാസികയുമായും അതുപോലെ തന്നെ ദ നേഷൻ, ഇൻഡിപ്പെൻഡന്റ് എന്നിവയുമായും ദീർഘവും ഫലപുഷ്ടിയുള്ളതുമായ ഒരു ബന്ധം ആരംഭിച്ചിരുന്നു. 1868-1870 കാലത്ത് യൂറോപ്പിൽ യാത്രയിലും സാഹിത്യപ്രവർത്തനത്തിലുമായി അവർ ചെലവഴിച്ചു. 1872 ൽ ആദ്യമായി [[കാലിഫോർണിയ]] സന്ദർശിക്കുകയുണ്ടായി.
 
1873-1874-ലെ ശൈത്യകാലത്ത്, [[കൊളറാഡോ]] സംസ്ഥാനത്തെ, [[കൊളറാഡോ സ്പ്രിങ്ങ്സ്]] എന്ന സ്ഥലത്തുള്ള സെവൻ ഫാൾസ് റിസോർട്ടിൽ ക്ഷയരോഗ ചികിത്സയുടെ ഭാഗമായുള്ള വിശ്രമത്തിനായി അവർ തങ്ങിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തത്തിനുമുമ്പ്കണ്ടുപിടിത്തത്തിനുമുമ്പ് ഈ രോഗം  അതീവ വിനാശകരമായിരുന്നു. ([[കൊളറാഡോ സ്പ്രിങ്ങ്സിലെ ക്ഷയരോഗ ചികിത്സ]] എന്ന ഭാഗം കാണുക). കൊളറാഡോ സ്പ്രിങ്ങ്സിൽ ആയിരിക്കുമ്പോൾ, അവർ അതി സമ്പന്നനായ ഒരു ബാങ്കറും റെയിൽറോഡ് എക്സിക്യുട്ടീവുമായിരുന്ന വില്ല്യം ഷാർപ്ലെസ് ജാക്സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1875 ൽ അവർ വിവാഹിതരാകുകയും തന്റെ പേരിലേയ്ക്കു ജാക്ക്സൺ എന്ന പേരു കൂട്ടിച്ചേർക്കുകയും പിന്നീടുള്ള രചനകളിൽ ഈ പേരിൽ കൂടുതലായി അറിയപ്പെടുകയും ചെയ്തു.
 
തന്റെ ആദ്യകാല സൃഷ്ടികൾ അവർ അജ്ഞാതഎഴുത്തുകാരിയായാണു രചിച്ചത്.  സാധാരണയായി "H.H" എന്ന തൂലികാ നാമം ഉപയോഗിച്ചിരുന്നു. റാൽഫ് വാൽഡോ എമേഴ്സൺ അവരുടെ കവിതകളെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പൊതു വായനാവേദികളിൽ അവരുടെ പല കവിതകളും ഉപയോഗിക്കുകയും ചെയ്തിരുന്നു. അവയിൽ അഞ്ചു കവിതകൾ തന്റെ ‘പാർനാസ്സസ്: ആൻ ആന്തോളജി ഓഫ് പോയട്രി’ (1880) എന്ന കൃതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഹെലൻ_ഹണ്ട്_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്