"സ്ത്രീ സമത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് '''സ്‌ത്രീപക്ഷ വാദം അഥവാ സ്ത്രീവാദം'''. ഫെമിനിസം(Feminism) എന്ന ആംഗലേയപദം കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. ഇതിൽ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളിൽ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങൾ, രാഷ്ട്രീയവും സമൂഹ വിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങൾ, തത്ത്വചിന്തകൾ തുടങ്ങിയവ അടങ്ങുന്നു. സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻ‌നിർത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു. മാഗി ഹം, റബേക്ക വാക്കർ എന്നിവരുടെ അഭിപ്രായത്തിൽ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാ‍മത്തേത് പത്തൊൻ‌പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാ‍മത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതൽ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമർശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്. സ്ത്രീ പുരുഷബന്ധങ്ങളിൽ ജനാധിപത്യബോധം കൊണ്ട് വരുന്നതിനെക്കുറിച്ചും അത് പ്രദിപാദിക്കുന്നുണ്ട്. അതുവഴി സ്ത്രീക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, ലൈംഗികമായ അതിക്രമങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും എന്ന് കരുതപ്പെടുന്നു.
 
പടിഞ്ഞാറൻ സമൂഹത്തിലെ സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, വിദ്യാഭ്യാസം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയും ശാരീരികമായ പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും രാഷ്ട്രീയപരമായ അധികാരത്തിന് വേണ്ടിയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനം, ലൈംഗികപീഡനം, ബലാൽ‌സംഗം, പെൺചേലാകർമ്മം തുടങ്ങിയവയിൽ നിന്നുമുള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വം, ശൈശവവിവാഹം, ചാരിത്ര്യപ്പൂട്ട്, ആർത്തവാശുദ്ധി തുടങ്ങിയ മറ്റെല്ലാ വിവേചനങ്ങൾക്കും അടിമത്വത്തിനുംഅടിമത്തത്തിനും എതിരെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം ഐക്യനാടുകളുടെ ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
 
എന്നാൽ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്ത്രീധനം, പെൺഭ്രൂണഹത്യ, മുത്തലാക്ക്, നിക്കാഹ് ഹലാലാ തുടങ്ങിയ അനീതികൾക്ക് എതിരെ ശബ്ദമുയർന്നതും സ്‌ത്രീവാദത്തിന്റെ ഭാഗമായിട്ടാണ്. രാജാറാം മോഹൻറോയ് തുടങ്ങിയവരുടെ പ്രയത്നഫലമായി സതി നിർത്തലാക്കുകയും വിധവാവിവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/സ്ത്രീ_സമത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്