"ഫാർമസിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
പല രാജ്യങ്ങളിൽ ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ ഫാർമസി, ഡ്രഗ് തെറാപ്പി എന്നിവ ഏറെ വികസിതമാണ്. ഇവിടങ്ങളിൽ രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നത്തും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും '''ക്ലിനിക്കൽ ഫാർമസിസ്റ്റ്''' എന്ന പ്രൊഫഷനലുകളാണ്. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ല. ഇത് ചികിത്സയുടെ ഗുണനിലവാരത്തെയും, രോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. മരുന്നുകളുടെ നിർമ്മാണം മുതൽ പരീക്ഷണം വരെയുള്ള മേഖലകളിലും ഗവേഷണത്തിലും ഫാർമസിസ്റ്റിന് സുപ്രധാന പങ്കുണ്ട്. <ref>A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.</ref>
 
സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ നിർദേശംനിർദ്ദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ ഘട്ടമാണ് കമ്മ്യൂണിറ്റി ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ ഫാർമസിസ്റ്റിനെ അനുവദിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ പലയിടത്തും നിർദിഷ്ട യോഗ്യതയില്ലാത്ത വ്യക്തികൾ നിയമവിരുദ്ധമായി ഫാർമസിസ്റ്റിന് പകരം ജോലി ചെയ്യുന്നതായി കാണപ്പെടാറുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഒരു ഘടകമാണ്. തെറ്റായ മരുന്നുപയോഗം പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുള്ളതായി കണക്കാക്കുന്നു.
 
കേരളത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് [[കേരള ഫാർമസി കൗൺസിൽ]] അംഗത്വം ആവശ്യമാണ്. ഇത് ഇല്ലാത്തവർ മരുന്ന് വിതരണം നടത്തുന്നത് കുറ്റകരമാണ്.<ref name="kspconline">http://www.kspconline.org/</ref>
"https://ml.wikipedia.org/wiki/ഫാർമസിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്