"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മേളം എന്നൊരു പേജ് ഉണ്ടാക്കാൻ നോക്കി നടന്നില്ല. അംഗത്വം വേണം പോലും. അപ്പൊ പഞ്ചാരി മേളം തിരുത്തി മേളത്തെ കുറിച്ച് എഴുതി. ഇനി അംഗത്വം ഉള്ള ആരെങ്കിലും കാണുമ്പോ അത് വേർതിരിച്ചു കൊല്ലും എന്ന് കരുതുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
മേളങ്ങളിൽ പ്രസിദ്ധമായവ പഞ്ചാരിമേളവും പാണ്ടിമേളവുമാണ്‌. ചെമ്പടവട്ടങ്ങളെ (1 ചെമ്പടവട്ടം = 8 അക്ഷരകാലം) അടിസ്ഥാനമാക്കി 5 കാലങ്ങളിൽ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകൾ ഉള്ള മേളമാണ്‌ പഞ്ചാരി. ഗീതത്തെ താളവുമായി ഇണക്കിനിർത്തുന്ന സമയത്തിന്റെ അളവിനെയാണ്‌ കാലം എന്ന് പറയുന്നത്‌. അമരസിംഹനെ അനുസരിച്ച്‌ സംഗീത ചന്ദ്രികയിൽ നൽകുന്ന നിർവ്വചനം 'കാലത്തെ കണക്കാക്കാനുള്ള ഉപാധികളായ ക്രിയകളെക്കൊണ്ടു വ്യവസ്ഥപ്പെടുത്തുന്ന കാലപരിമാണത്തിന്നാണ്‌ താളമെന്ന് പറയുന്നത്‌ '. താളം പിടിക്കുന്ന രീതിയെ ക്രിയ എന്ന് പറയുന്നു. ഒരക്ഷരം കൊട്ടാൻ വേണ്ട സമയത്തെ അക്ഷരകാലം എന്ന് പറയുന്നു. 96 അക്ഷരകാലത്തിൽ (12 ചെമ്പടവട്ടം) കൊട്ടുന്ന ഒന്നാംകാലം അഥവാ പതികാലത്തിൽ തുടങ്ങി 48 അക്ഷരകാലങ്ങളുള്ള (6 ചെമ്പടവട്ടം)
രണ്ടാം കാലവും 24 അക്ഷരകാലങ്ങളുള്ള (3 ചെമ്പടവട്ടം) മൂന്നാം കാലവും 12 അക്ഷരകാലങ്ങളുള്ള (1+ 1/2 ചെമ്പടവട്ടം) നാലാം കാലവും പിന്നിട്ട്‌ 6 അക്ഷരകാലങ്ങളുള്ള (3/4 ചെമ്പടവട്ടം) അഞ്ചാം കാലത്തിൽ പഞ്ചാരി അവസാനിക്കുന്നു. 6 (5 അടി 1 വീച്ച്‌ അഥവാ നിശബ്ദനിശ്ശബ്ദ സ്ഥാനം) അക്ഷരകാലമാണ്‌ പഞ്ചാരിതാളം എന്നും അതിൽ ശബ്ദങ്ങളെ (അക്ഷരങ്ങളെ) കുറിക്കുന്ന വായ്ത്താരി 'ത, ത്തി, ന്ത, യ്ക്കാം, തോം, ഓം' എന്നാണെന്നും മനോജ്‌ കുറൂരിന്റെ 'കേരളത്തിലെ താളങ്ങളും കലകളും' എന്ന പഠന ഗ്രന്ഥത്തിൽ പറയുന്നുണ്ട്‌. പഞ്ചാരിതാളം കർണ്ണാടക സംഗീതത്തിലെ രൂപകതാളം തന്നെയാണ്‌. പഞ്ചാരി എന്ന പേര്‌ എങ്ങനെയുണ്ടായി എന്നതിനെ പറ്റി വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. അഞ്ചുകാലങ്ങളിലുള്ള മേളമായതിനാൽ പഞ്ചഹാരി ആയതാവാം. പഞ്ചഹാരി ലോഭിച്ച്‌ പഞ്ചാരിയും ആയിത്തീർന്നിരിക്കാം. പഞ്ചാരി മേളത്തിന്റെ ഉത്ഭവം പെരുവനം നടവഴിയിൽ ഊരകത്തിന്റെ എഴുന്നള്ളിപ്പിലാണ്‌ എന്നും അതല്ല ചേർപ്പിന്റെ എഴുന്നള്ളിപ്പിലാണ്‌ തുടങ്ങിയത്‌ എന്നും പാഠഭേദങ്ങൾ പറഞ്ഞുകേൾക്കുന്നു. മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻ മാരാരും ചേർന്നാണ്‌ ഇത്‌ ആവിഷ്‌കരിച്ചത്‌ എന്ന് കൂടി പറയുന്നുണ്ട്‌. അങ്ങനെയാകുമ്പോൾ ഊരകത്തിന്റെ എഴുന്നള്ളിപ്പിൽ ആവാനാണ്‌ സാധ്യത.
 
പെരുവനം പൂരരാവിനെ അഭിരാമമാക്കി തീർക്കുന്നത്‌ സന്ധ്യക്കാരംഭിക്കുന്ന ചാത്തക്കുടത്തിന്റേയും അർദ്ധരാത്രിയിൽ ആവിഷ്‌കൃതമാകുന്ന ഊരകത്തിന്റേയും ബ്രാഹ്മമുഹൂർത്തത്തിൽ അവതരിപ്പിക്കപ്പെടുന്ന ചേർപ്പിന്റേയും പഞ്ചാരികളാണ്‌. 'പഞ്ചാരി തുടങ്ങിയാൽ പത്ത്‌ നാഴിക' എന്നാണ്‌ ചൊല്ല്. പൂർണ്ണമായൊരു പഞ്ചാരിമേളം അവതരിപ്പിക്കാൻ നാല്‌ മണിക്കൂർ സമയം വേണം. മൂന്ന് മൂന്നര മണിക്കൂർ കൊണ്ട്‌ കൂറടക്കമുള്ള ഒരു പഞ്ചാരിമേളം കൊട്ടാം. പെരുവനത്ത്‌ ആ സമയദൈർഖ്യമാണ്‌ പാലിക്കുന്നത്‌. ഇടക്കുന്നി ഉത്രം വിളക്കിന്‌ അവതരിപ്പിക്കുന്ന പഞ്ചാരി മേളം നാലേകാലോ നാലരയോ മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്‌. ഇവിടെയാണ്‌ പഞ്ചാരിയുടെ എല്ലാകാലങ്ങളും വിശദമായി അവതരിപ്പിക്കപ്പെടുന്നതും. കുട്ടനെല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും തൃപ്പൂണിത്തുറയിലേയും പഞ്ചാരി മേളങ്ങളും കെങ്കേമമായാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌.
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്