"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ [[ഓലക്കുട|ഓലക്കുടയെടുത്തപ്പോൾ]] അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.
 
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന [[അരിവാൾ|അരിവാളിന്]] മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗത്ഭരായപ്രഗല്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ ''തിരുവൈരാണിക്കുളം'' എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. <ref name="തിരുവൈരാണിക്കുളം">[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം ഐതിഹ്യം</ref>
 
=== നടതുറപ്പു മഹോത്സവം ===
വരി 22:
തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ, ക്ഷേത്രത്തിൽ നിന്ന് അഞ്ഞൂറുമീറ്റർ തെക്കുമാറി ഒഴുകുന്നു. പെരിയാറ്റിൽ കുളിയ്ക്കാനായി പ്രത്യേകം കടവുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. തിരക്കുള്ള അവസരങ്ങളിൽ ഇവിടെ നിന്നുതന്നെ ഭക്തരുടെ വരികൾ തുടങ്ങുന്നത് പതിവാണ്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വലിയ ഗോപുരം പണിതിട്ടുണ്ട്. [[യോഗക്ഷേമ സഭ]] കാര്യാലയം, പോസ്റ്റ് ഓഫീസ്, അക്ഷയ സെന്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അടുത്തുതന്നെ ചെരുപ്പ് കൗണ്ടറും കാണാം. വടക്കുകിഴക്കുഭാഗത്ത് ചെറിയൊരു ക്ഷേത്രക്കുളവും പണിതിട്ടുണ്ട്. അതിനടുത്തായി ദേവസ്വം വക ഓഡിറ്റോറിയവും. ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കുമാറി മറ്റൊരു ക്ഷേത്രം കാണാം. '''ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം''' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] ദർശനം പൂർത്തിയാകാൻ [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂർ ക്ഷേത്രത്തിലും]] ദർശനം നടത്തണെന്നതുപോലെ തിരുവൈരാണിക്കുളം ദർശനം പൂർത്തിയാകാൻ ഇരവിപുരത്തും ദർശനം നടത്തണമെന്നാണ് ചിട്ട. അതിനാൽ ഇവിടെയും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഗുരുവായൂരിലേതുപോലെ ഇരവിപുരത്തും ചതുർബാഹുവായ മഹാവിഷ്ണുവിനെയാണ് ശ്രീകൃഷ്ണസങ്കല്പത്തിൽ ആരാധിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനം. [[കുരുക്ഷേത്ര യുദ്ധം|കുരുക്ഷേത്ര യുദ്ധത്തിനിടയിൽ]] തന്റെ ഭക്തനായ [[അർജ്ജുനൻ|അർജ്ജുനന്]] വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ഭഗവാനായാണ് സങ്കല്പം. ഈ ക്ഷേത്രവും അകവൂർ മനയുടെ വകയാണ്.
 
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലുപ്പമുള്ളവലിപ്പമുള്ള ഈ ആനക്കൊട്ടിലിന് പക്ഷേ അധികം പഴക്കമില്ല. ക്ഷേത്രത്തിന്റെ പ്രസിദ്ധി വർദ്ധിച്ചതിനുശേഷമാണ് ആനക്കൊട്ടിലടക്കം പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ടായത്. ഉത്സവക്കാലത്ത് അഞ്ചിലധികം ആനകളെ എഴുന്നള്ളിച്ചുനിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ [[നന്ദി (പുരാണകഥാപാത്രം)|നന്ദി]]യെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരത്തിനും പഴക്കം കുറവാണ്. തെക്കുകിഴക്കേമൂലയിൽ അടുത്തടുത്തായി സതീദേവിയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകൾ കാണാം. ശിവഭഗവാന്റെ ആദ്യപത്നിയായ സതീദേവിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ വിശേഷാൽ പ്രത്യേകതകളിലൊന്നാണ്. അപൂർവ്വമായി മാത്രമേ സതീപ്രതിഷ്ഠകളുണ്ടാകാറുള്ളൂ. [[ദക്ഷൻ|ദക്ഷപ്രജാപതി]]യുടെ പുത്രിയായിരുന്ന സതി, പിതാവിന്റെ അന്ധമായ ശിവകോപം താങ്ങാനാകാതെ പിതാവിന്റെ യാഗാഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്യുകയും തുടർന്ന് [[ഹിമവാൻ|ഹിമവാന്റെ]] പുത്രിയായ പാർവ്വതിയായി പുനർജ്ജനിയ്ക്കുകയും ചെയ്തു എന്നാണ് പുരാണം. യാഗാഗ്നിയിൽ പൂർണ്ണമായി ദഹിയ്ക്കാതിരുന്ന ദേവിയുടെ ശരീരമെടുത്ത് ഭഗവാൻ സംഹാരതാണ്ഡവം തുടങ്ങുകയും അപ്പോൾ മഹാവിഷ്ണുഭഗവാൻ [[സുദർശനചക്രം]] പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയും അവ ഓരോ സ്ഥലത്തായി ചെന്നുവീഴുകയും അവിടെയെല്ലാം ശക്തിപീഠങ്ങളുണ്ടാകുകയും ചെയ്തു എന്നും കഥയുണ്ട്. ഇതനുസരിച്ച് ദേവിയുടെ താലി വീണ സ്ഥലമാണത്രേ തിരുവൈരാണിക്കുളം. പാർവ്വതീനട പന്ത്രണ്ടുദിവസമേ തുറക്കാറുള്ളൂവെങ്കിലും സതീനട എല്ലാദിവസവും തുറന്നിരിയ്ക്കും.
 
പ്രദക്ഷിണവഴിയുടെ പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലുണ്ട്. ഒന്നരയടി ഉയരമുള്ള ഇവിടത്തെ അയ്യപ്പവിഗ്രഹത്തിന് [[ശബരിമല]]യിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട്. മണ്ഡല-മകരവിളക്കുകാലത്ത് [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല തീർത്ഥാടകർ]] ധാരാളമായി തിരുവൈരാണിക്കുളത്ത് ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രം. ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ തിരുവൈരാണിക്കുളം ദേവസ്വം ഒരുക്കാറുണ്ട്. തിരുവൈരാണിക്കുളം ഭാഗത്തുള്ളവർ ഇവിടെവച്ച് കെട്ടുനിറച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. പടിഞ്ഞാറുഭാഗത്ത് തിരുവൈരാണിക്കുളം ട്രസ്റ്റിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തുക്കളുള്ള ക്ഷേത്രം ട്രസ്റ്റുകളിലൊന്നാണ് തിരുവൈരാണിക്കുളം ട്രസ്റ്റ്. കോടികളുടെ വാർഷികവരുമാനമാണ് ട്രസ്റ്റിനുള്ളത്. ഇതുപയോഗിച്ച് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിപ്പോരുന്നുണ്ട്. സമൂഹവിവാഹം, അശരണർക്കുള്ള അന്നദാനം, ഓണക്കോടി വിതരണം, ഗൃഹനിർമ്മാണം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇതുകൂടാതെ പരിസ്ഥിതി സംരക്ഷണത്തിനും ട്രസ്റ്റ് ഊന്നൽ കൊടുക്കുന്നുണ്ട്. പെരിയാർ വൃത്തിയാക്കുന്നതിനും അടുത്തുള്ള പാടത്ത് കൃഷിയിറക്കുന്നതിനും ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ട്രസ്റ്റ് നടത്തിക്കൊടുക്കുന്നുണ്ട്.
 
വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. സാമാന്യം വലുപ്പമുള്ളവലിപ്പമുള്ള ഈ ഊട്ടുപുരയിൽ ഇവിടെ നിത്യേന അന്നദാനമുണ്ടാകാറുണ്ട്. മുപ്പെട്ട് തിങ്കളാഴ്ച, തിരുവാതിര, പ്രദോഷം തുടങ്ങിയ അവസരങ്ങളിലുള്ള പ്രസാദ ഊട്ടാണ് പ്രധാനം. വടക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് കിഴക്കോട്ടുതന്നെ ദർശനമായി മഹാവിഷ്ണുഭഗവാന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലുണ്ട്. മറ്റുള്ള ഉപദേവതകളെക്കാൾ പ്രാധാന്യം ഇവിടെ മഹാവിഷ്ണുവിന് നൽകിവരുന്നു. പ്രധാന പ്രതിഷ്ഠയോളം തന്നെ പഴക്കം ഈ മഹാവിഷ്ണുവിനുണ്ടെന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുശ്രീകോവിലിനുമുന്നിൽ പ്രത്യേകം മുഖപ്പ് പണിതിട്ടുള്ളത് ക്ഷേത്രത്തിന്റെ പ്രാധാന്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളും സ്ഥിതിചെയ്യുന്നു. ജലധാര, കൂവളമാല, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ക്ഷേത്രം വക ഓഡിറ്റോറിയമായ തിരുവാതിര ഓഡിറ്റോറിയം ക്ഷേത്രക്കുളത്തിനപ്പുറം സ്ഥിതിചെയ്യുന്നു. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികളുണ്ടാകാറുണ്ട്.
 
=== ശ്രീകോവിൽ ===