"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
 
==കേരളം==
ഭഗത് സിംഗ് രക്തസാക്ഷിത്വത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം 1931 മാർച്ച് 23ന് നടന്ന പ്രതിഷേധ പ്രകടനമാണ് കേരളത്തിലെ ആദ്യ യുവജനസംഘടനയായ യൂത്ത് ലീഗിൻറെ പിറവിക്ക് കാരണമായത്. എൻ സി ശേഖർ, കോട്ടൂർ കുഞ്ഞുകൃഷ്ണപ്പിള്ള എന്നിവരായിരുന്നു നേതൃത്വം. സോവിയറ്റ് വിപ്ലവം നടന്നതോടെ ജനങ്ങൾക്കാകമാനം പുതിയ ആവേശം ഉണർന്നുവരികയുണ്ടായി. ലെനിൻറെ നിർദേശനിർദ്ദേശ പ്രകാരം ലോകത്താകമാനം ഇത്തരത്തിലുള്ള യുവജനപ്രസ്ഥാനങ്ങൾ ഉയർന്നുവരുന്ന കാലമായിരുന്നു അത്. യൂത്ത് ലീഗിൻറെ രൂപീകരണയോഗം തിരുവനന്തപുരം ബാലരാമപുരത്താണ് നടന്നത്. പൊന്നറ ശ്രീധരനായിരുന്നു ആദ്യ പ്രസിഡൻറ്. എൻ സി ശേഖർ പ്രധാന സംഘാടകനായിരുന്നു. വിദേശ വസ്ത്ര ബഹിഷ്കരണം, ടിക്കറ്റിങ് എന്നിങ്ങനെയായിരുന്നു സമരങ്ങൾ. യൂത്ത് ലീഗിൻറെ വേദിയിലാണ് കേരളത്തിൽ ആദ്യമായി "ഇങ്ക്വിലാബ് സിന്ദാബാദ്" മുഴങ്ങി കേൾക്കാൻ കീഴടങ്ങിയത്. യൂത്ത് ലീഗിൻറെ സമ്മേളനം അലങ്കോലപ്പെടുത്താൻ അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ ശ്രമിച്ചതും പരാജയപ്പെട്ടതും ചരിത്രമാണ്.
 
1934 മാർച്ച് 13 അഭിനവ ഭാരത് യുവക് സംഘം എന്ന ഒരു യുവജന സംഘടന കണ്ണൂരിലെ കരിവെള്ളൂർ രൂപംകൊണ്ടു. യുവാക്കളിൽ സ്വാതന്ത്ര്യബോധവും ആദർശനിഷ്ഠയും വളർത്തിയെടുത്ത് അവരെ സാമൂഹ്യ പ്രവർത്തനത്തിന്റെ വഴിയിലേക്ക് എത്തിക്കുകയായിരുന്നു ഇതിൻറെ പ്രധാന ലക്ഷ്യം. ഭഗത് സിംഗിനെ 'നൗജവാൻ ഭാരത് സഭ'യുടെ മാതൃകയിൽ രൂപംകൊണ്ട യുവജനപ്രസ്ഥാനം മലബാറിലെ ആദ്യത്തെ സംഘടിത യുവജനപ്രസ്ഥാനമാണിത്. എ വി കുഞ്ഞമ്പു പ്രസിഡണ്ടായും ഓ.വി കുഞ്ഞമ്പുനായർ സെക്രട്ടറിയായും പ്രവർത്തിച്ചു.
വരി 33:
ദേശീയാടിസ്ഥാനത്തിൽ വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത യുവജന സംഘടനകളെയും എസ്എഫ്ഐയുടെയും മറ്റു വിദ്യാർത്ഥി - യുവജന പ്രതിനിധികളുടെയും ഒരു സമ്മേളനവും പാർലമെൻറ് മാർച്ചും വർഗീയതയ്ക്കെതിരായും മതനിരപേക്ഷതയ്ക്ക് വേണ്ടിയും സംഘടിപ്പിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുത്ത യുവജനങ്ങളെയും വിളിച്ചു ചേർത്ത ഒരു ആലോചന യോഗം അക്കാലത്ത് ഡൽഹിയിൽ ചേർന്നിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംഘടന രൂപീകരിക്കാൻ വരെ പൊതുധാരണ ഉണ്ടാക്കുകയും പിന്നീട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ച് അഖിലേന്ത്യ സംഘടന എന്ന ആശയത്തിലേക്ക് എത്തുന്നതിനും തീരുമാനിച്ചു. 33 അംഗങ്ങൾ ഉണ്ടായിരുന്ന കമ്മറ്റിയുടെ ജോയിന്റ് കൺവീനറായി കണ്ണൂരിൽ നിന്നുള്ള ഇ പി ജയരാജനും അംഗങ്ങളായി മലയാളികളായ ടിപി ദാസൻ, എം വിജയകുമാർ, കെ എ ചാക്കോ, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു.
 
നിരവധി തവണ പ്രിപ്പറേറ്ററി കമ്മിറ്റി യോഗം ചേർന്നു. സ്വാതന്ത്ര സംഭവത്തോടെ യുവജനങ്ങളെ ആകെ പ്രതിനിധീകരിക്കുന്ന ജനാധിപത്യ യുവജനപ്രസ്ഥാനം എങ്ങനെ രൂപം കൊള്ളണം എന്ന കാര്യം ഗൗരവമായി ചർച്ച ചെയ്തു. "ഒരു ജനാധിപത്യ മതേതര പുരോഗമന ഇന്ത്യ" എന്ന വിശാലമായ മുദ്രാവാക്യമുയർത്തി ലക്ഷണമൊത്ത യുവജന പ്രസ്ഥാനത്തിൻറെ പിറവിക്ക് വേണ്ടിയുള്ള കടുത്ത ആശയം സമരം തന്നെ നടത്തേണ്ടി വരുമെന്ന ധാരണയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. വിളിച്ചു ശീലിച്ച പേരും കൊടിയും വർഗപരമായ ഉള്ളടക്കമുള്ള നിറവും ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം മാറുന്നു എന്നത് പ്രശ്നം തന്നെയായിരുന്നു. പ്രിപ്പറേറ്ററി കമ്മിറ്റി തയ്യാറാക്കിയ നിർദേശങ്ങളുമായിനിർദ്ദേശങ്ങളുമായി ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനം ചേരുന്നതിന് തീരുമാനിക്കുകയായിരുന്നു.
 
==ഡിവൈഎഫ്ഐ രൂപീകരണം==