"ചുനിബാല ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
ഈ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരങ്ങൾ മേരി സേറ്റണിന്റെ പുസ്തകത്തിൽ ലഭ്യമാണ്<ref>{{Cite book|title=Portrait of a Director|last=Seton|first=Marie|publisher=Penguin Books India|year=2003|isbn=|location=New Delhi|pages=}}</ref>. ചെറുപ്പക്കാരികളെ തേടിയെത്തിവരെന്നാണ് ചുനിബാല ധരിച്ചത്. എന്നാൽ തന്നെത്തേടിയെത്തിയവരാണെന്നറിഞ്ഞ്, തനിക്ക് വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ചുനിബാല അത്യന്തം സന്തുഷ്ടയായത്രെ. പഥേർ പാഞ്ചാലിയിൽ ഇന്ദിരാ ഠാകുരായിന്റെ വേഷമിടുമ്പോൾ ചുനിബാലക്ക് എൺപതു വയസ്സായിരുന്നു<ref>{{Cite web|url=https://www.pressreader.com|title=A second innings at 80|access-date=2019-03-07|last=|first=|date=|website=PresReader.com|publisher=}}</ref>. കഥാപാത്രത്തിനൊത്ത വയസ്സും പ്രകൃതിയും<ref>{{Cite book|title=The Inner Eye|last=Robinson|first=Andrew|publisher=University of California Press|year=1989|isbn=9780520069466|location=|pages=74-90}}</ref>. ദിവസക്കൂലിയായി ഇരുപതു രൂപയെങ്കിലും വേണമെന്ന് ചുനിബാലയുടെ മകൾ ആവശ്യപ്പെട്ടുവെന്നും അതിൽകൂടുതൽ നല്കപ്പെട്ടെന്നും പുസ്തകത്തിൽ പറയുന്നു.<ref>{{Cite book|title=Portrait of a Director|last=Seton|first=Marie|publisher=Penguin India|year=2003|isbn=9780143029724|location=New Delhi|pages=76}}</ref>
 
ചുനിബാല ഏറെ നിഷ്കർഷയോടെ സ്വന്തം ഭാഗം അഭിനയിച്ചുവെന്ന് റേ ഒരിടത്ത് അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മരണരംഗം ഏറ്റവും തന്മയത്വത്തോടെ അഭിനയിച്ചു തീർക്കുകയും ചെയ്തു<ref>{{Cite book|title=Portrait of a Director|last=Seton|first=Marie|publisher=Penguin India|year=2003|isbn=9780143029724|location=New Delhi|pages=83}}</ref>. ചിത്രം പൂർത്തിയായതിനു തൊട്ടു പിന്നാലെ ചുനിബാല രോഗഗ്രസ്ഥയായിരോഗഗ്രസ്തയായി. റേ, ചുനിബാലയുടെ വീട്ടിലെത്തി ഫിലിം പ്രൊജക്റ്റർ സംഘടിപ്പിച്ച് സിനിമ അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ ഫിലിം റിലീസാകുന്നതിനുമുമ്പ് ചുനിബാല മരണമടഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചുനിബാല_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്