"എന്തിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 31:
ഏകദേശം ഒരു ദശാബ്ദം നീണ്ട ഗവേഷണങ്ങൾക്കു ശേഷം, തന്റെ സഹായികളായ ശിവ, രവി എന്നിവരുടെ സഹായത്തോടെ ഇന്ത്യൻ കരസേനയിലേക്ക് കമ്മീഷൻ ചെയ്യുന്നതിനു വേണ്ടി ലൗകികജ്ഞാനമുള്ള ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ ഡോ. വസിഗരൻ സൃഷ്ടിക്കുന്നു. തുടർന്ന് ചെന്നൈയിൽ വച്ചു നടക്കുന്ന ഒരു റോബോട്ടിക് കോൺഫറൻസിൽ വച്ച് വസിഗരൻ, ചിട്ടി എന്ന് പേരിട്ട ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നു. ശേഷം വസിഗരന്റെ കാമുകിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ സനയെ ചിട്ടി, പരീക്ഷയിൽ കോപ്പിയടിച്ച് എഴുതുന്നതിന് സഹായിക്കുകയും ഒരു കൂട്ടം സാമൂഹ്യവിരുദ്ധരിൽനിന്നും രക്ഷിക്കുകയും ചെയ്യുന്നു. ഇതേ സമയം, വസിഗരന്റെ ഗുരുവായ പ്രൊഫസർ ബോറ, തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചിട്ടിയ്ക്ക് സമാനമായ ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ നിർമ്മിക്കാൻ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെട്ടുകൊണ്ടിരുന്നു.
 
ബോറ നേതൃത്വം നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പരിശോധനയ്ക്ക് ചിട്ടിയെ വസിഗരൻ തയ്യാറാക്കുന്നു. ഈ പരിശോധനയ്ക്കിടെ ബോറ പറയുന്നതെല്ലാം അനുസരിക്കാൻ ചിട്ടിയ്ക്ക് നിർദേശംനിർദ്ദേശം നൽകിയതോടെ ബോറയുടെ ഉത്തരവു പ്രകാരം ചിട്ടി വസിഗരനെ കത്തിയെടുത്ത് കുത്താൻ ശ്രമിക്കുന്നു. ഇതോടെ പരിശോധനാ കമ്മിറ്റി, ഈ റോബോട്ടിനെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഒരുപക്ഷേ സ്വന്തം സേനയിലെ സൈനികരെ തന്നെ വധിച്ചേക്കാമെന്നും അതുകൊണ്ട് റോബോട്ടിനെ സേനയിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനു പിന്നാലെ ബോറയ്ക്കു മുന്നിൽ ചിട്ടിയുടെ കഴിവുകൾ തെളിയിക്കാൻ വസിഗരൻ ശ്രമിക്കുന്നുണ്ടെങ്കിലും തീപ്പിടിച്ച ഒരു കെട്ടിടത്തിൽനിന്നും ചിട്ടി ആൾക്കാരെ രക്ഷിക്കുന്നതിനിടെ ആ ശ്രമവും പരാജയപ്പെടുന്നു. ചിട്ടി കെട്ടിടത്തിലകപ്പെട്ട ഭൂരിഭാഗം പേരെയും രക്ഷിക്കുന്നു. എന്നാൽ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന സെൽവി എന്ന പെൺകുട്ടിയെയും ഇക്കൂട്ടത്തിൽ ചിട്ടി രക്ഷിക്കുന്നു. രക്ഷപ്പെടുന്നുവെങ്കിലും താഴെ ക്യാമറകൾക്കു മുന്നിൽ നഗ്നയായി നിൽക്കേണ്ടി വന്നതോടെ സെൽവി റോഡിലേക്ക് ഓടിപ്പോവുകയും ഒരു ലോറി ഇടിച്ച് ഉടൻതന്നെ മരിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ചിട്ടിയുടെ ന്യൂറൽ സ്കീം പരിഷ്കരിക്കുന്നതിനു വേണ്ടി ബോറയോട് ഒരു മാസത്തെ സമയം വേണമെന്ന് അപേക്ഷിക്കുകയും ബോറ സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസം പൂർത്തിയാകുന്നതിനു ദിവസങ്ങൾക്കു മുൻപ് ചിട്ടി വസിഗരനോട് ദേഷ്യപ്പെടുകയും അതിലൂടെ ചിട്ടിയ്ക്ക് വികാരങ്ങൾ ഉണ്ടാകുന്നുവെന്ന് വസിഗരൻ തിരിച്ചറിയുകയും ചെയ്യുന്നു.
 
സനയുടെ പരീക്ഷാക്കാലത്ത് ആരോഗ്യസംബന്ധിയായ പാഠപുസ്തകങ്ങളെല്ലാം പഠിച്ചിട്ടുള്ള ചിട്ടി, സനയുടെ സഹോദരിയായ ലതയുടെ പ്രസവം സുഗമമായി നടത്താൻ സഹായിക്കുന്നു. ഇതിനെത്തുടർന്ന് ബോറ, വസിഗരനെ അഭിനന്ദിക്കുകയും എ.ഐ.ആർ.ഡി പരിശോധനയിൽ വിജയിക്കാൻ ചിട്ടിയെ അനുവദിക്കുകയും ചെയ്യുന്നു. പക്ഷേ ഇതേ സമയത്ത് ചിട്ടി സനയുമായി പ്രണയത്തിലാകാൻ തുടങ്ങുന്നു. ഇക്കാര്യം വസിഗരനും സനയും തിരിച്ചറിഞ്ഞതോടെ ചിട്ടി തന്റെ വെറുമൊരു സുഹൃത്താണെന്ന് ചിട്ടിയോട് സന പറയുന്നു. സനയുടെ വിയോജിപ്പിൽ നിരാശനായ ചിട്ടി, തുടർന്ന് ഇന്ത്യൻ സേന നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടു. ഇതിൽ കുപിതനായ വസിഗരൻ, ചിട്ടി ഭാഗങ്ങളായി മുറിച്ചിടുകയും ചപ്പുചവറുകളുടെ കൂട്ടത്തിലേക്ക് ചിട്ടിയുടെ ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/എന്തിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്