"ആതിഷി മർലേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. വിദ്യാർത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. 2003 ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷിയുടെ ഓക്സ്ഫോഡ് പഠനം. പിന്നീട് 2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു.
 
ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ ഒരു സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു ആതിഷി. തുടർന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ആതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ ശ്രമങ്ങളിൽ ആതിഷി തന്റെ സമയം ചിലവഴിച്ചു. ഒപ്പം ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ച ആതിഷി അവിടെ നിന്നും പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ളവരെഉൾപ്പെടെയുള്ളവരെ കണ്ടുമുട്ടുകയായിരുന്നു. ആ കണ്ടുമുട്ടലുകളാണ് ആം ആദ്മി പാർട്ടിയെന്നെ രാഷ്ട്രീയത്തിലേക്ക് ആതിഷിയെന്നെ ചെറുപ്പത്തിനെ ആകർഷിപ്പിച്ചത്.
 
പബ്ലിക് പോളിസിയിൽ തത്പരയാണെങ്കിലും ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള കാമ്പയിനിങ്ങിന് ആതിഷി എതിരായിരുന്നു. 2011 ൽ ആം ആദ്മിയെ പുറത്തുനിന്ന് നിരീക്ഷിച്ച ആതിഷി 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി ആതിഷി പാർട്ടിയിലേക്ക് വന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യാ സമിതിയിൽ അവർ അംഗമായി. 2013 മുതൽൽ ആം ആദ്മിയുടെ വക്താവായി ആതിഷി ദൃശ്യ മാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്.
"https://ml.wikipedia.org/wiki/ആതിഷി_മർലേന" എന്ന താളിൽനിന്ന് ശേഖരിച്ചത്