"ഇന്ത്യയുടെ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
തൊട്ടുപിന്നാലെ യുദ്ധം വടക്കേ ഇന്ത്യയിലെമ്പാടും വാപിച്ചു. [[മീററ്റ്]], [[ഝാൻസി]], [[കാൻപൂർ]], [[ലക്നൌ]] തുടങ്ങിയ സ്ഥലങ്ങളിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാർ പ്രതികരിച്ചത് താമസിച്ചായിരുന്നു. പക്ഷേ ഈ സായുധസമരത്തെ ബ്രിട്ടീഷുകാർ ശക്തമായി നേരിട്ടു. [[ക്രിമിയൻ യുദ്ധം|ക്രിമിയൻ യുദ്ധത്തിൽ]] നിന്നും റെജിമെന്റുകളെ ബ്രിട്ടീഷുകാർ ഇന്ത്യയിലേയ്ക്കു നീക്കി. [[ചൈന|ചൈനയിലേയ്ക്കു]] പോവാൻ തയ്യാറായിരുന്ന യൂറോപ്യൻ റെജിമെന്റുകളെയും അവർ ഇന്ത്യയിലേയ്ക്കു വിന്യസിച്ചു. വിപ്ലവകാരികളുടെ സൈന്യത്തെ അവർ ദില്ലിയ്ക്കടുത്ത് [[ബാദ്‌ൽ-കി-സെറായി]] എന്ന സ്ഥലത്തുവെച്ച് നേരിട്ടു. വിപ്ലവകാരികളെ ദില്ലിയിലേയ്ക്കു തുരത്തുകയും ദില്ലി നഗരം വലയം ചെയ്യുകയും ചെയ്തു. ദില്ലിയുടെ ചുറ്റുമുള്ള ഉപരോധം ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിന്നു. ഒരാഴ്ച്ച നീണ്ടുനിന്ന തെരുവുയുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ ദില്ലി പിടിച്ചെടുത്തു. അവസാനത്തെ പ്രധാന യുദ്ധം നടന്നത് [[1858]]-ൽ [[ഗ്വാളിയർ|ഗ്വാളിയറിൽ]] [[ജൂൺ 20]]-നു ആയിരുന്നു. ഈ യുദ്ധത്തിലാണ് [[ഝാൻസി റാണി|റാണി ലക്ഷ്മി ബായി]] കൊല്ലപ്പെട്ടത്. 1859 വരെ ഒറ്റപ്പെട്ട പോരാട്ടങ്ങൾ നടന്നു, എങ്കിലും ഒടുവിൽ വിപ്ലവകാരികളെ ബ്രിട്ടീഷ് സൈന്യം അടിച്ചമർത്തി. ഈ യുദ്ധത്തിലെ പ്രധാന നേതാക്കൾ അഹ്മെദ് ഉള്ള (ഊധിലെ മുൻ-രാജാവിന്റെ ഉപദേഷ്ടാവ്); [[നാനാ സാഹിബ്]]; അദ്ദേഹത്തിന്റെ മാതുലനായ റാവു സാഹിബും സഹായികളും; [[താന്തിയാ തോപ്പി]], അസീമുള്ള ഖാൻ; [[ഝാൻസി റാണി]]; [[കുൻ‌വർ സിങ്ങ്]]; [[ബീഹാർ|ബീഹാറിലെ]] [[ജഗദീഷ്പൂ‍ർ|ജഗദീഷ്പൂരിലെ]] [[രജപുത്രർ|രജപുത്ര]] നേതാവ്; മുഗള ചക്രവർത്തിയുടെ ബന്ധുവായ ഫിറൂസ് സാഹ, മുഗൾ ചക്രവർത്തിയായ [[ബഹദൂർ ഷാ II|ബഹദൂർ ഷാ]], [[പ്രാൺ സുഖ് യാദവ്]], [[റെവാരി|റെവാരിയിലെ]] [[റാവു തുലാ റാം]] (ഇവർ ഹരിയാനയിലെ നാസിബ്പൂരിൽ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടി) എന്നിവരായിരുന്നു.
 
=== പരിണിതഫലങ്ങൾ ===
=== പരിണതഫലങ്ങൾ ===
 
1857-ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷുകാർ നിറുത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജഭരണത്തിൻ കീഴിൽ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയിൽ ഒരു [[ഇന്ത്യയുടെ വൈസ്രോയി|വൈസ്രോയിയെ]] നിയമിച്ചു. “ഇന്ത്യയിലെ രാജാക്കന്മാർക്കും തലവന്മാർക്കും ജനങ്ങൾക്കുമായി“ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ [[വിക്ടോറിയ രാജ്ഞി]] ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാർക്ക് തുല്യ പരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857-ലെ സമരത്തിന്റെ ഫലമായി ഉണ്ടായി.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്