"മുരളി തുമ്മാരുകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
| father = രാമൻ നായർ (അന്തരിച്ചു)
}}
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് '''ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy)'''. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയും വൈദഗ്ദ്ധ്യവുമുള്ള മുരളി തുമ്മാരുകുടി, [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] [[സുനാമി]] (2004), [[നർഗീസ് ചുഴലിക്കാറ്റ്]] ([[മ്യാൻമാർ]] 2008), [[വെൻചുവാൻ ഭൂകമ്പം]] ([[ചൈന]] 2008), [[ഹെയ്റ്റി|ഹെയ്ത്തിയിലെ]] ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), [[തായ്‌ലാന്റ്|തായ്ലാന്റിലെ]] വെള്ളപ്പൊക്കം (2011) തുടങ്ങി [[ഇരുപത്തൊന്നാം നൂറ്റാണ്ട്|ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ]] പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ [[റുവാണ്ട]], [[ഇറാഖ്]], [[ലെബനൺ]], [[ഫലസ്തീൻ|പലസ്തീൻ ടെറിട്ടറികൾ]], [[സുഡാൻ]] എന്നിവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
[[File:Murali thumaragudy.JPG|thumb|]]
ഐക്യരാഷ്ടസംഘടനയിലെത്തും മുമ്പ് ഷെൽ ഗ്രൂപ്പിന്റെ എണ്ണക്കമ്പനികളിൽ പരിസ്ഥിതി ഉപദേശകനായിരുന്നു. ഈ കാലയളവിൽ [[തെക്കുകിഴക്കേ ഏഷ്യ|തെക്കു കിഴക്കേ ഏഷ്യ]], [[മദ്ധ്യപൂർവേഷ്യ|മധ്യ പൂർവ്വേഷ്യ]] എന്നിവിടങ്ങളിൽ എണ്ണ പടരലും എണ്ണക്കിണർ അഗ്നിബാധയുമായും ബന്ധപ്പെട്ട എണ്ണമറ്റ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.
 
[[എറണാകുളം ജില്ല]]യിലെ [[പെരുമ്പാവൂർ|പെരുമ്പാവൂരി]]നടുത്ത് [[വെങ്ങോല ഗ്രാമപഞ്ചായത്ത്|വെങ്ങോല]] സ്വദേശിയായ മുരളി തുമ്മാരുകുടി [[കാൺപൂർ|കാൺപൂരി]]ലെ [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ|ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ]] നിന്നും പരിസ്ഥിതി എൻജിനീയറിങ്ങിൽ ഗവേഷണബിരുദം നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ലീഡർഷിപ്പ് അക്കാദമിയിലെ (യുണൈറ്റഡ് നേഷൻസ് സർവകലാശാല) പൂർവ്വവിദ്യാർത്ഥിയും [[ബർക്കിലി|ബെർക്കിലി]] ആസ്ഥാനമായ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ 'ബെഹർ ഫെല്ലോ'യുമാണ്. ശ്രദ്ധേയമായ അന്താരാഷ്ട്ര ജേണലുകളിൽ മുരളിയുടെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
 
ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ [[ആവാസവ്യവസ്ഥ]] അധിഷ്ഠിതമായ ദുരന്താഘാത ലഘൂകരണത്തിനുള്ള ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ പ്രവർത്തന പരിപാടികൾക്ക് മുരളി ചുക്കാൻ പിടിക്കുന്നു. പരിസ്ഥിതിക്കും ദുരന്താഘാത ലഘൂകരണത്തിനുമുള്ള, യുഎൻഡിപിയും ഐയുസിഎന്നും, ഐഎസ്ഡിആറും ഉൾപ്പെടെയുള്ള 17 അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തത്തിൽ (Patnership for Environment and Disaster Risk Reduction (PEDRR)) മുരളിക്ക് സുപ്രധാന ചുമതലയാണുള്ളത്. [[ഏഷ്യ]], [[ആഫ്രിക്ക]], [[യൂറോപ്പ്]], [[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിൽ നിന്നുള്ള സർവകലാശാലകളുടെ ശൃംഖലയായ സെന്റർ ഫോർ നാച്വറൽ റിസോഴ്‌സസ് ആന്റ് ഡവലപ്‌മെന്റിന്റെ ഉപദേശകസമിതിയംഗം കൂടിയാണ് അദ്ദേഹം. 2011 ൽ CNRD യും PEDRR ഉം ചേർന്ന് [[ആവാസവ്യവസ്ഥ]] അധിഷ്ഠിതമായ ദുരന്താഘാത ലഘൂകരണത്തിൽ ആഗോളതലത്തിൽ മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു.
"https://ml.wikipedia.org/wiki/മുരളി_തുമ്മാരുകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്