"മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== ചരിത്രം ==
[[ചിത്രം:Munnar hillstation kerala.jpg‎|thumb|250px|മൂന്നാറിന്റെ വിദൂര ദൃശ്യം|പകരം=മൂന്നാറിന്റെ വിദൂര ദൃശ്യം|ശൂന്യംleft]]
[[ഇന്ത്യ|ഇന്ത്യയിലെ]] ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ .
[[2000]] ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
വരി 36:
 
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ട് വന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതി (പേ സ്ളിപ്)യാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് [[കെ. കാമരാജ്]] മൂന്നാറിൽ എത്തിയിരുന്നു. 1948 ഫെബ്രുവരി എട്ടിനാണ് [[ഐ.എൻ.ടി.യു.സി.]] സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി{{തെളിവ്}}. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.
 
== 2015ലെ തൊഴിൽ സമരം ==
വേതനവർധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികൾ ഒൻപതു ദിവസം തുടർച്ചയായി സമരം നടത്തി. ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ കക്ഷികളെയും വിശ്വാസത്തിലെടുക്കാതെ, തൊഴിലാളി സ്ത്രീകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സമരവും ചർച്ചയും. ആയിരക്കണക്കിന് സ്ത്രീതൊഴിലാളികൾ അടങ്ങുന്ന തോട്ടം തൊഴിലാളികളുടെ ഈ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ, ബോണസ് പുന:സ്ഥാപിക്കുക, അത് 20 ശതമാനമായി തന്നെ നിജപ്പെടുത്തുക, ദിവസക്കൂലി 232 രൂപയിൽ നിന്ന് 500 ആയി വർധിപ്പിക്കുക എന്നിവയായിരുന്നു. സമരം വിജയകരമായി അവസാനിപ്പിക്കാൻ തൊഴിലാളികൾക്കായി. ബോണസായി 8.33 ശതമാനവും ആശ്വാസ സഹായമായി (എക്‌സ്‌ഗ്രേഷ്യ) ആയി 11.66 ശതമാനവും ആയി സർക്കാർ തീരുമാനിച്ചത് കമ്പനി അധികൃതർ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെത്തി തൊഴിലാളികളോടൊപ്പം സമരത്തിൽ പങ്കെടുത്തു. <ref>{{cite web|title=മൂന്നാർ സമരം വിജയം; ബോണസ് നൽകാൻ ധാരണ|url=http://www.mathrubhumi.com/story.php?id=575980|publisher=www.mathrubhumi.com|accessdate=13 സെപ്റ്റംബർ 2015}}</ref>
"https://ml.wikipedia.org/wiki/മൂന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്