"ഹോങ്‌കോങ് ചൈന സംഘർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
2000 കളുടെ തുടക്കം മുതൽ ഹോങ്കോങ്ങിലെയും ചൈന ഭരണപ്രദേശങ്ങളിലേയും ആളുകൾ തമ്മിലുള്ള ബന്ധം താരതമ്യേന പിരിമുറുക്കത്തിലാണ്. "ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ" തത്വത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും, ചൈന ഭരണപ്രദേശങ്ങളിലെ സന്ദർശകരെ ഹോങ്കോങ്ങിലേക്കു പ്രവേശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ഹോങ്കോങ്ങിന്റെയും കേന്ദ്ര സർക്കാരുകളുടെയും നയങ്ങളും, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഈ പ്രതിഷേധത്തിന് സംഭാവന ചെയ്തിട്ടുണ്ട്.തീവ്ര രാഷ്ട്രീയ നേതാക്കളും സാധാരണ പൗരന്മാരും ചൈനക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. മെയിൻ ലാന്റ് ചൈന ഹോങ്‌കോങിനെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നതും, ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളിൽ ചൈനയുടെ ഇടപെടലുകളുമാണ് പ്രതിഷേധങ്ങൾക്കുള്ള പ്രധാന കാരണം.
 
== പശ്ചാത്തലം ==
ക്വിംഗ് രാജവംശത്തിന്റെ ഭരണകാലം വരെ ഹോങ്കോംഗ് ചൈനയുടെ കീഴിലായിരുന്നു. 1842-ലെ നാങ്കിംഗ് ഉടമ്പടി ദ്വീപിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിട്ടുകൊടുക്കുകയും പിന്നീട് രണ്ടാം ഓപിയം യുദ്ധത്തിനുശേഷം 1860-ൽ കൊവ്‌ലൂൺ ഉപദ്വീപു കൂടി ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് ന്യൂ ടെറിറ്ററീസ് പാട്ടത്തിന് കൊടുക്കാനായി 1898 ൽ ഹോങ്കോംഗ് പ്രദേശം ഹോങ്‍കോങ് വിപുലീകരണ കൺവെൻഷനു കീഴിലുമായി. 1941 മുതൽ 1945 വരെ ജാപ്പനീസ് സാമ്രാജ്യത്തിന് കീഴിലായിരുന്നു.
 
"https://ml.wikipedia.org/wiki/ഹോങ്‌കോങ്_ചൈന_സംഘർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്