"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ദി കാർ)
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] നായകനടൻമാരിൽ ഒരാളാണ് '''ജയറാം''' (ജനനം:'''ജയറാം സുബ്രഹ്മണ്യൻ''' [[ഡിസംബർ 10]], [[1964]]). [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ|പെരുമ്പാവൂരാണ്]] സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. [[കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ [[പദ്മരാജൻ]] സംവിധാനം ചെയ്ത [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു [[ചെണ്ട]] വിദ്വാൻ കൂടിയാണ് ജയറാം.<ref name="jaya">[http://www.peopleandprofiles.com/ProfilesDet-28/Jayaram.html?profile_id=244 പ്യൂപ്പിൾ ആൻറ് പ്രൊഫൈൽസ് എന്ന വെബ്സൈറ്റിൽ നിന്നും]</ref> അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.<ref name="jaya"/>. 2011ൽ [[പത്മശ്രീ]] ബഹുമതിക്കർഹനായി.
 
== കുടുംബം ==
 
== ജീവചരിത്രം ==
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയുലുള്ളകാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..<ref name="jaya"/> ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.<ref name="jaya"/> കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം [[കലാഭവൻ|കലാഭവനിൽ]] ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ ''അപരൻ'' എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. [[മൂന്നാംപക്കം|മൂന്നാം പക്കം]] (1988), [[മഴവിൽക്കാവടി]] (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.<ref name="jaya"/> [[സത്യൻ അന്തിക്കാട്]], [[രാജസേനൻ]] തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.<ref name="jaya"/> [[വീണ്ടും ചില വീട്ടുകാര്യങ്ങൾ]], [[സന്ദേശം]], [[മേലേപ്പറമ്പിൽ ആൺവീട്]] തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
 
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.<ref name="jaya"/> [[കമലഹാസൻ|കമലഹാസനുമായി]] നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്<ref name="jaya"/>. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് [[തമിഴ്നാട്]] സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
41,047

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3254270" എന്ന താളിൽനിന്ന് ശേഖരിച്ചത്