"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
ഏതാണ്ട് ക്രി.പി. 8-9 ശ.-ങ്ങളോടെയാണ് കേരളത്തിലെ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയത്. ശ്രേണീബദ്ധമായ ജാതിക്രമത്തിൽ നമ്പൂതിരിമാർക്കായിരുന്നു ആധിപത്യം. നാലു വർണങ്ങളും അവയുടെ ഉപവിഭാഗങ്ങളും അംഗീകരിക്കപ്പെട്ടു. ഏറ്റവും ഉയർന്ന ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാർ, ഓരോ ജാതിയുടെയും ധർമത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ശ്രദ്ധിച്ചു. നമ്പൂതിരിമാരുടെ സാമൂഹിക ഘടന കൂടുതൽ സുഘടിതമാകുന്നതിനും ജാതിശ്രേണിയിൽ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുംവേണ്ടി ആചാരങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്ന് അഭിപ്രായമുണ്ട്. നമ്പൂതിരിമാർ തങ്ങളുടെ നിത്യജീവിതവൃത്തികളിലും മറ്റു ജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട പെരുമാറ്റസംഹിതകളാണ് ഈ ആചാരങ്ങൾ. ഇവ 64 ആചാരങ്ങൾ എന്ന് അറിയപ്പെടുന്നു. അതിന്റെ ഭാഗമായാണ് തീണ്ടൽ തുടങ്ങിയ അരുതായ്മകൾ ചിട്ടപ്പെടുത്തിയത്. ബ്രാഹ്മണനും നായരും തമ്മിൽ അയിത്തമുണ്ടായിരുന്നു. നായർ നമ്പൂതിരിയിൽ നിന്ന് 16 അടി മാറിനില്ക്കണം. ഈഴവർ 32 അടിയും പുലയർ, പറയർ തുടങ്ങിയ ജാതികൾ 64 അടിയും അകൽച്ച പാലിക്കണമായിരുന്നു.<ref>“നമ്പൂതിരി" എന്ന താൾ &mdash; സർവ്വവിജ്ഞാനകോശം</ref>
 
ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് അയിത്താചാരം ഏറ്റവും കർശനമായി പാലിക്കപ്പെട്ടിരുന്ന ഒരു പ്രദേശമാണ് കേരളം. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വിഭാഗങ്ങൾ സവർണരായി ഗണിക്കപ്പെടുന്നു. കേരളത്തിലെ നായന്മാരെയും ശൂദ്രവിഭാഗത്തിൽ ഉൾപ്പെടുത്താറുണ്ട്. ഏതായാലും അവർ സവർണർ ആണെന്നതിനെക്കുറിച്ചു തർക്കമില്ല. ഈഴവർ, നാടാർ,കമ്മാളർ,അരയർ, '''പുലയർ''', പറയർ, കുറവർ, ഉള്ളാടർ തുടങ്ങിയവരെല്ലാം അവർണവിഭാഗത്തിൽപ്പെടുന്നു. സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. നായർ ബ്രാഹ്മണനിൽ നിന്നു 16 അടി മാറിനില്ക്കണം. അല്ലെങ്കിൽ ബ്രാഹ്മണൻ അശുദ്ധപ്പെടും. ഈഴവർ ബ്രാഹ്മണനിൽനിന്നു 32 അടിയും നായരിൽനിന്നു 16 അടിയും അകന്നുനില്ക്കണം. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. പുലയരും മറ്റും ബ്രാഹ്മണനിൽനിന്നു 64 അടി മാറിയേ നില്ക്കാവൂ. അടുക്കുവാൻ പാടില്ലാത്ത ജാതി, അടുക്കുന്നതിന് 'തീണ്ടുക' എന്നും തമ്മിൽ തൊട്ടാൽ അശുദ്ധമാകുന്ന പ്രക്രിയയ്ക്കു 'തൊടീൽ' എന്നും പറഞ്ഞിരുന്നു. ദൃഷ്ടിയിൽപ്പെട്ടാൽപോലും അശുദ്ധമാകുന്നതായിരുന്നു കീഴ്ജാതികളുടെ സാന്നിധ്യം. ശുദ്ധം മാറിയ (അശുദ്ധനായിത്തീർന്ന) ഒരാൾ സ്വജാതിക്കാരനെ തൊട്ടുകൂടാ; അങ്ങനെ തൊട്ടാൽ അവനും അശുദ്ധപ്പെടും. ഇപ്രകാരം അശുദ്ധപ്പെടുന്നതിനെ 'കൂട്ടിത്തൊടുക' എന്നു പറഞ്ഞുവന്നു. ജാതിവ്യവസ്ഥയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ അതിനിഷ്ഠൂരമായിരുന്നു. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. പല പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ <ref>"അയിത്തം", “നമ്പൂതിരി" എന്നീ താളുകൾ &mdash; സർവ്വവിജ്ഞാനകോശം</ref>
 
== ആര്യാധിനിവിശേത്തിനുശേഷം ==
 
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്