"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[ചന്ദ്രൻ]] [[സൂര്യൻ|സൂര്യനും]] [[ഭൂമി|ഭൂമിക്കും]] ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് ''സൂര്യഗ്രഹണം'''. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന [[കറുത്തവാവ്]] ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തോട്]] ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്.<ref>{{Cite news|url=https://www.esa.int/Our_Activities/Space_Science/What_is_an_eclipse|title=What is an eclipse?|work=European Space Agency|access-date=2018-08-04}}</ref> ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ [[പ്രഛായ, ഉപച്ഛായ, പ്രാക്ഛായ|അംബ്ര]] ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്. പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.
 
ചന്ദ്രൻ ഭൂമിയോട് കുറച്ചുകൂടി അടുത്തും ഭൂമിയുടെ പ്രദക്ഷിണപഥത്തിന്റെ അതേ തലത്തിലുമാണ് ഭൂമിയെ ചുറ്റുന്നത് എങ്കിൽ എല്ലാ അമാവാസികളിലും സൂര്യഗ്രഹണം സംഭവിക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ പ്രദക്ഷിണപഥം ഭൂമിയുടെ പ്രദക്ഷിണപഥവുമായി 5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലം ചന്ദ്രന്റെ നിഴൽ എപ്പോഴും ഭൂമിയിൽ പതിക്കാതെ വരുന്നു. അതുകൊണ്ട് ചന്ദ്രൻ ക്രാന്തിവൃത്തത്തെ മുറിച്ചു കടക്കുന്ന [[അമാവാസി]] ദിനങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കുകയുള്ളു. വിക്ഷേപവൃത്തവും (ചന്ദ്രന്റെ പദക്ഷിണപഥം) ക്രാന്തിവൃത്തവും സന്ധിക്കുന്ന ബിന്ദുക്കളെ രാഹു എന്നും കേതു എന്നും വിളിക്കുന്നു.
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്