"പൂജപ്പുര സരസ്വതി ദേവീക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
[[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം]] ജില്ലയിൽ [[പൂജപ്പുര]]യിൽ സ്ഥിതി ചെയ്യുന്ന ഒരു [[ദേവീക്ഷേത്രം|ദേവീക്ഷേത്രമാണ്]] '''പൂജപ്പുര സരസ്വതി ദേവീക്ഷേത്രം'''. [[തിരുവനന്തപുരം നഗരസഭ]]യുടെ പരിധിയിലുള്ള ക്ഷേത്രത്തിലെ [[നവരാത്രി സംഗീതോത്സവം]] പ്രസിദ്ധമാണ്<ref>[https://www.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.4153749]|പൂജപ്പുര സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം.</ref>. മുൻപ് നവരാത്രിപൂജാകാലത്ത് മാത്രമായിരുന്നു ഇവിടെ ആരാധന ചെയ്തിരുന്നത്. 2010 ൽ ക്ഷേത്രം ഗോപുരത്തോടു കൂടി പുനർനിർമ്മിച്ചു.
 
ക്ഷേത്രസമീപത്തുള്ള [[സരസ്വതി മണ്ഡപം]] 28 കരിങ്കൽത്തൂണുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.ഇതിന്റെ കരിങ്കൽത്തൂണുകളിൽ ഇതിഹാസകഥാപാത്രങ്ങളെ കൊത്തിവെച്ചിട്ടുണ്ട്. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]]യുടെ കാലത്താണ് ഈ സരസ്വതി മണ്ഡപം സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. [[നവരാത്രി]] കാലത്ത് [[കന്യാകുമാരി ജില്ല]]യിലെ [[തക്കല]]യിലെ [[കുമാര കോവിൽ|കുമാര കോവിലിൽ]] നിന്ന് വെള്ളിക്കുതിരയുടേയും [[മുരുകൻ|മുരുകന്റേയും]] [[പ്രതിഷ്ഠ]] [[കാവടി]]യുമായി കൊണ്ടുവന്ന് സരസ്വതി മണ്ഡപത്തിൽ ഇരുത്തി പൂജചെയ്യുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. പൂജാശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽക്കൂടി സന്ദർശിച്ചാണ് ഇവർ തിരികെപ്പോവുക. രാജഭരണകാലത്ത്, രാജാവ് സരസ്വതിമണ്ഡപത്തിലെത്തി 7 വെള്ളിപ്പണം നൽകുമായിരുന്നുവത്രേ. ഇപ്പോൾ, [[തിരുവനന്തപുരം നഗരസഭ]]യുടെ ഉടമസ്ഥതയിലാണ് സരസ്വതീമണ്ഡപം. ക്ഷേത്രമിപ്പോൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/പൂജപ്പുര_സരസ്വതി_ദേവീക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്