"ശൂൽപനേശ്വർ വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
==ഭൂമിശാസ്ത്രം==
രാജ്പിപ്ല കുന്നുകളാണ് ഈ പ്രദേശത്തെ ഭൂപ്രകൃതിയിലെ പ്രധാന ഘടകം. 882 മീറ്റർ ഉയരമുള്ള ധമന്മാൽഈ മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ഈ മേഖലയുടെ പൊതുവായ ചരിവ് പടിഞ്ഞാറ് ദിക്കിലേക്കാണ്. എല്ലാ ഋതുക്കളിലും സമൃദ്ധമായ പച്ചപ്പ്, ഉയരമുള്ള മേലാപ്പ്, ആഴത്തിലുള്ള താഴ്വരകൾ, പാറക്കെട്ടുകൾ, ചെറു അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഈ സങ്കേതത്തിലുണ്ട്.
==സസ്യജാലം==
ഇവിടെയുള്ള മരങ്ങളിൽ [[തേക്ക്]] ആണ് പ്രധാന ഇനം. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ മുളങ്കാടുകൾ ആധിപത്യം പുലർത്തുന്നു. ഒരു പഠനം ഈ വന്യജീവി സങ്കേതത്തിൽ 575 ഇനം പൂച്ചെടികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
==ജന്തുജാലം==
[[സ്ലോത്ത് കരടി|സ്ലോത്ത് കരടിയുടെ]] സംരക്ഷണത്തിനായാണ് ഈ സങ്കേതം തുടക്കത്തിൽ സ്ഥാപിക്കപ്പെട്ടത്. 1991 ൽ ഇവിടെ [[തുരുമ്പൻപൂച്ച|തുരുമ്പൻപൂച്ചയെ]] കണ്ടെത്തി.
 
വിവിധതരം ആമകൾ, ഉടുമ്പ്, പെരുമ്പാമ്പ്, റെഡ് സാൻഡ് ബോവ, [[വെള്ളിക്കെട്ടൻ]], [[ചേനത്തണ്ടൻ]], കൂടാതെ വിവിധയിനം പല്ലികൾ എന്നിവ ഇവിടെ കാണപ്പെടുന്നു. എണ്ണത്തിൽ കുറവാണെങ്കിലും മഗ്ഗർ മുതലയും ഇവിടയുണ്ട്. തവളകളിൽ രാമനെല്ല സ്പീഷീസ്, ഏഷ്യൻ കോമൺ ടോഡ്, മാർബിൾഡ് ടോഡ്, ഇന്ത്യൻ സ്കിപ്പിംഗ് ഫ്രോഗ്, ഇന്ത്യൻ ട്രീ ഫ്രോഗ്, ഗ്രീൻ പോണ്ട് ഫ്രോഗ്, ഇന്ത്യൻ ബുൾഫ്രോഗ്, ക്രിക്കറ്റ് ഫ്രോഗ് മുതലായവ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഇവിടെ കണ്ടുവരുന്ന സസ്തനികളിൽ [[പുള്ളിപ്പുലി]], [[പുലിപ്പൂച്ച]], [[റീസസ് കുരങ്ങ്]], [[ഉല്ലമാൻ]], [[കേഴമാൻ (ജനുസ്സ്)| കേഴമാൻ]], [[ഈനാമ്പേച്ചി]], [[മരപ്പട്ടി]], [[ഇന്ത്യൻ കാട്ടുനായ|കാട്ടുനായ്ക്കൾ]] എന്നിവ ഉൾപ്പെടുന്നു. [[മലയണ്ണാൻ]], [[കടുവ]] മുതലായവ പ്രാദേശികമായി വംശനാശം സംഭവിച്ച സസ്തന ജീവികളാണ്.
 
[[വൻതത്ത]], [[കാട്ടുകോഴി]], [[ചുവന്ന കാട്ടുകോഴി]], [[ചുട്ടിപ്പരുന്ത്]], [[പ്രാപ്പിടിയൻ]], [[കുരുവി|കുരുവികൾ]], [[മൂങ്ങ]], [[നാട്ടുവേഴാമ്പൽ]] എന്നിവ ഉൾപ്പെടെയുള്ള പക്ഷികൾ ഇവിടെ കാണപ്പെടുന്നു.
 
==ഗതാഗതം==
രാജ്പിപ്ല, ചാനോദ്, ദാഭോയ് എന്നിവിടങ്ങളിലേക്ക് ബസ്സുകൾ ലഭ്യമാണ്. സർദാർ സരോവർ ഡാം പ്രദേശത്തേക്ക് സ്വകാര്യ വാഹനത്തിൽ എത്തിച്ചേരാം. വന്യജീവിസങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്കായി ടിക്കറ്റ് നിരക്കിൽ ചെറിയ ബസ്സുകൾ ഉണ്ട്. ചെക്ക്പോസ്റ്റിൽ പണമടച്ച് സ്വകാര്യ വാഹനങ്ങൾക്കും വനത്തിനുള്ളിൽ പ്രവേശിക്കാം.
"https://ml.wikipedia.org/wiki/ശൂൽപനേശ്വർ_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്