41,053
തിരുത്തലുകൾ
1967 ൽ [[പി. വേണു]] സംവിധാനം ചെയ്ത [[ഉദ്യോഗസ്ഥ]] എന്ന ചിത്രത്തിനുവേണ്ടി [[എം.എസ്. ബാബുരാജ്]] സംഗീതം നൽകിയ "അനുരാഗ ഗാനം പോലെ" എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് "നിൻമണിയറയിലെ" ([[സി. ഐ. ഡി. നസീർ]], 1971), "മലയാള ഭാഷതൻ മാദക ഭംഗി" ([[പ്രേതങ്ങളുടെ താഴ്വര|പ്രേതങ്ങളുടെ താഴ്വര]], 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. [[പണിതീരാത്ത വീട് (ചലച്ചിത്രം)|പണിതീരാത്ത വീട്]] എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. [[എം.എസ്. വിശ്വനാഥൻ|എം എസ് വിശ്വനാഥനായിരുന്നു]] പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം.എസ്.വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.<ref>{{Cite web|url=https://www.manoramaonline.com/music/nostalgia/ms-viswanathan-and-p-jayachandran-hits.html|title=നന്ദി, ആ 36 പാട്ടുകൾക്ക്!|access-date=|last=|first=|date=|website=|publisher=}}</ref> [[എം.ബി. ശ്രീനിവാസൻ|എം. ബി. ശ്രീനിവാസൻ]] സംഗീതം നൽകിയ [[ബന്ധനം]] എന്ന ചിത്രത്തിലെ "രാഗം ശ്രീരാഗം" എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ [[ജി. ദേവരാജൻ]] സംഗീതം നൽകിയ [[ശ്രീ നാരായണഗുരു (ചലച്ചിത്രം)|ശ്രീ നാരായണ ഗുരു]] എന്ന ചിത്രത്തിലെ "ശിവശങ്കര സർവ്വ ശരണ്യ വിഭോ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [[നിറം (ചലച്ചിത്രം)|നിറം]] എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ" എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ [[ആർ.കെ. ശേഖർ|ആർ.കെ ശേഖറിന്റെ]] സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ [[എ.ആർ. റഹ്മാൻ|എ. ആർ റഹ്മാൻ]]) ആദ്യമായി ചിട്ടപ്പെടുത്തിയ [[പെൺപട|പെൺപട]] എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള "വെള്ളിത്തേൻ കിണ്ണം പോൽ" എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.
ജയചന്ദ്രൻ സംഗീതസംവിധായകൻ [[ഇളയരാജ|ഇളയരാജയുമായി]] അടുത്തു സഹകരിച്ചു പ്രവർത്തിക്കുകയും "
2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 30 വർഷക്കാലയളവിലെ ഗായകരിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നുമുള്ള മികച്ച വ്യക്തിയെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പുരസ്കാരത്തിനു പിന്നിലെ ലക്ഷ്യം. എംഎസ്ഐ ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് മലയാള സിനിമകൾക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
|