"യാക്കോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
==വിവാഹവും ജീവിതവും==
ഹാരാനിലെത്തിയ യാക്കോബ്, ഇടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടത്തിന് വെള്ളം കൊടുക്കുന്ന ഒരു കിണർ കണ്ടു, ലാബാന്റെ ഇളയ മകളായ റാഫേലിനെ കിണറ്റിൻകരയിൽ കണ്ടുമുട്ടി; അവളായിരുന്നു അടുകളെ മേയിച്ചിരുന്നത്.ബന്ധുക്കളോടൊപ്പം ഒരു മാസം ചെലവഴിച്ച ശേഷം റാഫേലിനെ വിവാഹം കഴിക്കുവാനും പകരമായി ഏഴ് വർഷം ജോലി ചെയ്യണമെന്ന ലാബാന്റെ തീരുമാനവും യാക്കോബ് അംഗീകരിച്ചു. പക്ഷേ ലാബാൻ മൂത്ത മകൾ ലേയ'യായിരുന്നു മണിയറയിലേക്ക് പറഞ്ഞു വിട്ടത്. രാവിലെ, സത്യം അറിഞ്ഞപ്പോൾ, ലാബൻ തന്റെ നടപടിയെ ന്യായീകരിച്ചു.
എന്നിരുന്നാലും, യാക്കോബിന് ഏഴു വർഷം കൂടി ജോലി ചെയ്യാമെങ്കിൽ റാഹേലിനെ വിവാഹം കഴിക്കാനും അദ്ദേഹം സമ്മതിച്ചു. ലേയയുമായുള്ള വിവാഹ ആഘോഷങ്ങളുടെ ഒരാഴ്‌ചയ്‌ക്കുശേഷം, യാക്കോബ്‌ റാഹേലിനെ വിവാഹം കഴിച്ചു, ഏഴു വർഷം കൂടി ലാബാനിൽ ജോലി തുടർന്നു. യാക്കോബിന് അടുത്ത ഏഴു വർഷത്തിനുള്ളിൽ പന്ത്രണ്ട് കുട്ടികൾ ജനിച്ചു. അവൻ ലേയയേക്കാൾ റാഹേലിനെ സ്നേഹിച്ചു, ലേയ അതിവേഗം നാല് ആൺമക്കളെ പ്രസവിച്ചു: റൂബൻ, ശിമയോൻ, ലേവി, യഹൂദ(യൂദാ).വർഷങ്ങളോളം വന്ധ്യതയ്‌ക്ക് ശേഷം അബ്രഹാമിന്‌ തന്റെ വേലക്കാരിയെ നൽകിയ സാറയുടെ മാതൃക പിന്തുടർന്ന്‌, റാഫേൽ യാക്കോബിന്‌ അവളുടെ വേലക്കാരിയായ ബിൽഹയെ പ്രാപിക്കുവാൻ നിർദ്ദേശിച്ചു.ബിൽഹ ദാനെയും, നഫ്താലിയെയും പ്രസവിച്ചു. തനിക്ക് വീണ്ടും മക്കളുണ്ടാകുന്നില്ലന്ന് കണ്ട ലേയ തന്റെ ദാസിയായ സിൽപയെ യാക്കോബിന് നൽകി, സിൽപ ഗാദിനെയും, ആഷേറിനെയും പ്രസവിച്ചു. പിന്നീട് ലേയ ഇസ്സാക്കർ, സെബൂലൂൺ, യാക്കോബിന്റെ ആദ്യ ഏക മകളായ [[ദീന]] എന്നിവരെ പ്രസവിച്ചു. റാഹേലിന്റെ വന്ധ്യത്വം അവസാനിക്കുകയും [[യൂസുഫ്| ജോസഫ്]], ബഞ്ചമിൻ(ബെന്യാമിൻ) എന്നിവരെ പ്രസവിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/യാക്കോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്