"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
[[File:Jackson 5 tv special 1972.JPG|thumb|left|ജാക്സൺ (നടുവിൽ) ജാക്സൺ 5 ന്റെ കൂടെ 1972-ൽ.]]
വളരെ ചെറിയ പ്രായത്തിൽത്തന്നെ ജാക്സൺ സംഗീതത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. 1964-ൽ ജാക്സണും മർലോണും, സഹോദരങ്ങളായ ജോക്കി, റ്റിറ്റോ, ജെർമേയ്ൻ എന്നിവർ ചേർന്ന് തുടങ്ങിയ ജാക്സൺ ബ്രദേഴ്സ് എന്ന സംഗീത സംഘത്തിൽ അംഗങ്ങളായി.<ref name=biojackson3>{{cite web | title = Jackson Five - Biography | url = http://web.archive.org/web/20160813075033/http://www.biography.com/people/groups/the-jackson-5 | publisher = Biography | accessdate = 2016-08-13}}</ref> ആദ്യകാലങ്ങളിൽ സംഘത്തിൽ യഥാക്രമം [[കോംഗാസ്]], [[ടാമ്പറിൻ]] വായനക്കാരായിരുന്നു ഇവർ. ജാക്സൺ പിന്നീട് സംഘത്തിലെ ഗായകനും നർത്തകനുമായി മാറി. തന്റെ എട്ടാം വയസിൽ ജാക്സണും സഹോദരൻ ജെർമേയ്നും സംഘത്തിലെ പ്രധാന ഗായകരുടെ സ്ഥാനം ഏറ്റെടുത്തു. സംഘത്തിന്റെ പേര് [[ദ ജാക്സൺ 5]] എന്നാക്കി. ഇവർ 1966-88 കാലയളവിൽ മദ്ധ്യപടിഞ്ഞാറൻ യു.എസിൽ അനേകം പര്യടനങ്ങൾ നടത്തി. കറുത്തവർഗ്ഗക്കാർക്ക് വേണ്ടിയുള്ള ക്ലബ്ബുകളുടെ കൂട്ടമായ ചിറ്റ്ലിൻ സർക്യൂട്ടിൽ ഇവർ ഇടക്കിടെ പ്രകടനങ്ങൾ നടത്തി. സ്ട്രിപ്ടീസ് പോലെയുള്ള ലൈംഗിക വിനോദങ്ങൾക്ക് ആമുഖമായാണ് ഇവർ പലപ്പോഴും പാടിയിരുന്നത്. 1966-ൽ ഒരു ആ പ്രദേശത്തെ പ്രശസ്തമായ ഒരു ഗാനമത്സരത്തിൽ ഇവർ വിജയികളായി. മോടൗണിന്റെ ഹിറ്റുകളും ജെയിംസ് ബ്രൗണിന്റെ ഐ ഗോട്ട് യു (ഐ ഫീൽ ഗുഡ്) എന്ന ഗാനവുമാണ് ഇവർ മത്സരത്തിൽ അവതരിപ്പിച്ചത്.
[[ദ ജാക്സൺ 5]] പല ഗാനങ്ങൾ റെക്കോർഡ് ചെയ്തു. 1967-ൽ പ്രാദേശിക റെക്കോർഡ് ലേബലായ സ്റ്റീൽടൗണിനു വേണ്ടി ബിഗ് ബോയ് എന്ന ഗാനം ആലപിച്ചു. 1968-ൽ മോടൗണുമായി കരാറിൽ ഏർപ്പെട്ടു. സംഗീത മാസികയായ [[റോളിങ് സ്റ്റോൺസ്സ്റ്റോൺ]] കുഞ്ഞു ജാക്സണെ "സംഗീതത്തിൽ അദ്ഭുദകരമായ കഴിവുകളുള്ളവനായി" വിശേഷിപ്പിച്ചു. സംഘത്തിന്റെ ആദ്യ നാല് സിങ്കിൾസും ("ഐ വാണ്ട് യു ബാക്ക്", "എബിസി", "ദ ലൗവ് യു സേവ്," ഐ'ൽ ബി ദേർ") ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനം വരെയെത്തി.
1972-ൽ തുടങ്ങി, മോടൗണുമൊത്ത് ജാക്സൺ 4 സോളോ സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. അവയിൽ "ഗോട്ട് റ്റു ബി ദേർ", "ബെൻ" എന്നിവ ജാക്സൺസ് 5 ഫ്രാഞ്ചൈസിയുടെ ഭാഗമായിത്തന്നെയാണ് പുറത്തിറക്കിയത്. ആ ആൽബങ്ങളിലെ "ഗോട്ട് റ്റു ബി ദേർ", "ബെൻ", "റോക്കിൻ റോബിൻ" (ബോബി ഡേയുടെ ഗാനത്തിന്റെ റീമേക്ക്), എന്നീ ഗാനങ്ങൾ വൻവിജയങ്ങളായി ഇതിൽ ബെൻ [[ഓസ്കാർ]] നു നാമനിർദ്ദേശിക്കപ്പെടുകയും മികച്ച ഗാനo എന്ന വിഭാഗത്തിൽ [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരത്തിനർഹമാകുകയും ചെയ്തു. കൂടാതെ ബെൻ ഒരു സോളോ ഗായകൻ എന്ന നിലയിൽ അമേരിക്കൻ ബിൽബോഡ് ഹോട് 100ൽ ജാക്സൺന്റെ ആദ്യ നമ്പർ വൺ ഗാനമാകുകയും ചെയ്തു. 1973-ൽ ഇവരുടെ വില്പ്പന കുറഞ്ഞുതുടങ്ങി. ഗാനങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മോടൗൺ അനുവദിക്കാതിരുന്നത് ജാക്സൺസ് 5 അംഗങ്ങളെ അസ്വസ്ഥരാക്കി. 1975-ൽ അവർ മോടൗണുമായുള്ള കരാറിൽ നിന്ന് പിന്മാറി.
 
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്