"നളചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 6:
[[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമർമജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു കൃതിയാണത്. പഠിപ്പിക്കുന്തോറും പുതിയ ആശയങ്ങളും, നവനവോല്ലേഖകല്പനകളും, മനുഷ്യ സ്വഭാവവൈചിത്യ്രങ്ങളും, ജീവിതത്തിന്റെ ഗതിവിഗതികളും ഒന്നോടൊന്നു പൊന്തിപ്പൊന്തി വന്ന് സഹൃദയരെ ആനന്ദലഹരിയിൽ ആ കൃതി ആറാടിക്കുന്നു. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയർന്നുനിൽക്കുന്നു. [[സംഗീതം]], [[സാഹിത്യം]], അഭിനയം എന്നീ മൂന്നു കലകളുടെ സൗന്ദര്യവും സ്വാരസ്യവും ഹൃദയാവർജകതയും അതിൽ ഒത്തിണങ്ങിയിട്ടുണ്ട്.
 
==കഥകളിsong==
==കഥകളി്song==
 
[[കഥകളി]]ക്കാർക്കെന്നല്ല, [[തിരുവാതിരക്കളി]]ക്കാർക്കും പാടാൻ അത്യന്തം ഉതകുന്ന പദങ്ങൾ നളചരിതത്തിൽ ധാരാളമുണ്ട്. അതിലെ പ്രാസഭംഗിയും താളഭംഗിയും സംഗീതത്തിന്റെ മാറ്റുകൂട്ടുന്നു. സാഹിത്യത്തിന്റെ ഏതു മാനദണ്ഡമനുസരിച്ചു നോക്കിയാലും നളചരിതം ഒന്നാം കിടയിൽത്തന്നെ ശോഭിക്കുന്നു. ശൃംഗാരാദി നവരസങ്ങളും ഭക്തിവാത്സല്യാദി ഭാവങ്ങളും സന്ദർഭോചിതമായി കൂട്ടിയിണക്കിയിട്ടുള്ളത് ഈ കഥയുടെ രസാഭിനയയോഗ്യതയെ വർധിപ്പിക്കുന്നു. വേഷവൈവിധ്യം കൊണ്ട് ഈ ദൃശ്യകാവ്യത്തെ സുന്ദരമാക്കുവാനും കവിശ്രദ്ധിച്ചിട്ടുണ്ട്. [[നൃത്തം]], നൃത്യം, [[നാട്യം]], ആങ്ഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും ഇതിൽ സമന്വയിച്ചിരിക്കുന്നു. സാത്വികാഭിനയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. വാചികത്തിനു പകരമാണു സംഗീതം.
"https://ml.wikipedia.org/wiki/നളചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്