"കതിനാവെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
കേരളത്തിൻറെ മിക്ക ഭാഗങ്ങളിലും ഉരുക്കു കൊണ്ട് നിർമിച്ച കതിനക്കുറ്റികളാണ് ഉപയോഗിച്ച് വരുന്നത്. ഏകദേശം 20 സെന്റിമീറ്റർ ഉയരവും 10 സെന്റിമീറ്ററോളം വ്യാസവും വരുന്ന ഉരുക്ക് കതിനക്കുറ്റികളിൽ മധ്യത്തിൽ ഉള്ള ദ്വാരത്തിൽ കരിമരുന്നു നിറച്ച ശേഷം കുറ്റിയുടെ മുകൾ ഭാഗം ഇഷ്ടിക പൊടി നിറച്ചു അടയ്ക്കുന്നു. ഉരുക്കുകുറ്റികളിൽ വെടിമരുന്ന് അടിച്ചു നിറക്കുവാനായി മരക്കഷണങ്ങളോ, മുളങ്കഷണങ്ങളോ ആണ് ഉപയോഗിക്കുന്നത്. ഘർഷണം മൂലം തീപ്പൊരി ഉണ്ടാകാതിരിക്കുവാനാണ് മരം ഉപയോഗിക്കുന്നത്. കതിനക്കുറ്റിയുടെ മധ്യത്തിലെ ദ്വാരത്തിനു കുറ്റിയുടെ അടിഭാഗത്തായി മറ്റൊരു ചെറിയ ദ്വാരം കൂടി ഉണ്ടാകും. ഈ ദ്വാരത്തിലൂടെയാണ് തിരി കുറ്റിയുടെ അകത്തേക്ക് കടത്തി വിടുന്നത്. ഇപ്രകാരം അടിയിൽ വെടിമരുന്നും മുകളിൽ ഇഷ്ടികപ്പൊടിയും നിറച്ച കതിനക്കുറ്റിക്ക് താഴത്തെ തിരിയിൽ നിന്നും തീ കൊടുക്കുമ്പോൾ, വെടിമരുന്ന് കത്തുന്നു. ഇതുമൂലം ഉണ്ടാകുന്ന വാതകങ്ങളെ പുറത്തേക്കു പോകുവാൻ മുകൾഭാഗത്ത്‌ ഉള്ള ഇഷ്ടികപ്പൊടി അനുവദിക്കുന്നില്ല. ഇതുമൂലം കതിനയുടെ അകത്തുണ്ടാകുന്ന സമ്മർദത്തിൽ ഇഷ്ടികപ്പൊടി കതിനയിൽ നിന്നും ശക്തിയായി പുറംതള്ളപ്പെടുന്നു. ആ ശബ്ദമാണ് കതിന പൊട്ടുമ്പോൾ നമ്മൾ കേൾക്കുന്നത്.
 
== വെടിവഴിപാട് പ്രധാനമായിട്ടുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ ==
 
* [[വെടിവച്ചാൻകോവിൽ|വെടിവച്ചാൻകോവിൽ ഭൂതമ്മൻ കോവിൽ]]
* [[ആറ്റുകാൽ ഭഗവതി ക്ഷേത്രം]]
* [[കരിക്കകം ചാമുണ്ഡി ക്ഷേത്രം|കരിക്കകം ചാമൂണ്ഡി ക്ഷേത്രം]]
* [[കൊല്ലം പുതിയകാവ് ക്ഷേത്രം]]
* [[ശബരിമല ധർമ്മശാസ്താക്ഷേത്രം]]
* [[തുറവൂർ മഹാക്ഷേത്രം]]
* [[ചോറ്റാനിക്കര ഭഗവതിക്ഷേത്രം]]
* [[എറണാകുളം ശിവക്ഷേത്രം]]
* [[കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം]]
* [[കൂടൽമാണിക്യം ക്ഷേത്രം|ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം]]
* [[തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം]]
* [[അന്തിമഹാകാളൻ കാവ് വേല|ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം]]
* [[വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം]]
* [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം]]
* [[കാപ്പാട്ടുകാവ് ക്ഷേത്രം]]
 
==ചിത്രശാല==
"https://ml.wikipedia.org/wiki/കതിനാവെടി" എന്ന താളിൽനിന്ന് ശേഖരിച്ചത്