"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
എല്‍. ഐ. സി ഏജന്റായ വനജയുടെ([[ഉര്‍വശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിന്‍]]). പോളിടെക്നിക്കിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവള്‍. എന്നാല്‍ പി.എസ്.സി ഇന്റര്‍വ്യൂവിനുള്ള കത്തു ലഭിക്കുമ്പോള്‍ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാല്‍ അവള്‍ പോകാന്‍ താല്‍പര്യപ്പെടുന്നില്ല. പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ പോകുവാന്‍ തയ്യാറാകുന്നു. എന്നാല്‍ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹര്‍ത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവര്‍ ഇജോയെ([[നരേന്‍]]) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അവര്‍ സുരക്ഷിതമായി ഇന്റര്‍വ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു. അശ്വതി പ്രതീക്ഷിച്ചതുപോലെ വളരെപ്പേര്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേര്‍ന്നിരുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത അവര്‍ തിരിച്ചുപോരുന്നു. ഒരു വക്കീലായ ഇജോ താന്‍ ഒരു സ്റ്റേ ഓര്‍ഡര്‍ വാങ്ങുന്നതില്‍ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.
കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോള്‍ അവള്‍ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാല്‍ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിന്‍തുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നില്‍ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാര്‍ശചെയ്യാനാവശ്യപ്പെടുന്നു. അങ്ങിനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഒരു ജോലി തരപ്പെടുന്നു.
{{രസംകൊല്ലി-ശുഭം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/അച്ചുവിന്റെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്