"യാക്കോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
ഇസഹാക്കിന് പ്രായമാവുകയും,അന്ധത ബാധിക്കുകയും, എപ്പോൾ മരിക്കുമെന്ന് നിശ്ചയമില്ലായിരുന്നു, അതിനാൽ ഏശാവിന്റെ ജന്മാവകാശം അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചു. ഏസാവ് ആയുധങ്ങളുമായി (ആവനാഴിയും വില്ലും) വയലുകളിലേക്ക് പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഏസാവ് വേട്ടയാടി തനിക്കു വേണ്ടി "രുചികരമായ മാംസം" തയ്യാറാക്കി നൽകണമെന്ന് ഇസഹാക്ക് ആവശ്യപ്പെട്ടു. മാംസം ഭക്ഷിച്ച ശേഷം ഏശാവിന് ശ്രേഷ്ഠാവകാശം നൽകി അനുഗ്രഹിക്കാനും പിതാവ് ആഗ്രഹിച്ചു.
റെബേക്ക ഈ സംഭാഷണം കേട്ടു. മൂത്തമകൻ ഇളയവനെ സേവിക്കുമെന്ന് ഇരട്ടകളുടെ ജനനത്തിനു മുമ്പേ പറഞ്ഞിരുന്നതിനാൽ, ഇസഹാക്കിന്റെ അനുഗ്രഹം യാക്കോബിന് ലഭിക്കണമെന്ന് അവൾ ആഗ്രഹിച്ചു. റെബേക്കക്ക് തന്റെ മക്കളിൽ യാക്കോബിനോടായിരുന്നു കൂടുതലിഷ്ടം. റബേക്ക വേഗം ആട്ടിൻ കൂട്ടത്തിൽ നിന്ന് രണ്ടു ആട്ടിൻ കുട്ടികളെ കൊണ്ടുവരാൻ ജേക്കബിനോട് ആവശ്യപ്പെട്ടു. ഏശാവ് രോമമുള്ളവനും സ്വയം മിനുസമുള്ളവനുമായതിനാൽ അവരുടെ വഞ്ചന പിതാവ് തിരിച്ചറിയുമെന്ന് യാക്കോബ് ഭയപ്പെട്ടു. തുടർന്ന് യാക്കോബ് താൻ പറയുന്നതുപോലെ അനുസരിക്കണമെന്ന് റബേക്ക നിർബന്ധിച്ചു. അമ്മ നിർദ്ദേശിച്ചതുപോലെ യാക്കോബ് ചെയ്തു, കുട്ടികളോടൊപ്പം മടങ്ങിയെത്തിയപ്പോൾ റിബേക്ക ഐസക്കിന് പ്രിയപ്പെട്ട രുചികരമായ മാംസം ഉണ്ടാക്കി.അവൾ യാക്കോബിനെ പിതാവിന്റെ അടുക്കലേക്കു അയയ്ക്കുന്നതിനുമുമ്പ്,അവൾ രോമവസ്ത്രങ്ങൾ ഏശാവിനെ അണിയിച്ചു.
ഏശാവിന്റെ വേഷം ധരിച്ച യാക്കോബ് ഇസഹാക്കിന്റെ മുറിയിൽ പ്രവേശിച്ചു.ഏശാവ് ഇത്രയും പെട്ടെന്ന് തിരിച്ചെത്തിയതിൽ പിതാവ് ആശ്ചര്യപ്പെട്ടു. വേട്ട ഇത്രയും വേഗത്തിൽ കഴിഞ്ഞത് എങ്ങനെയെന്ന് ചോദിച്ചു. യാക്കോബ് പ്രതികരിച്ചു: നിന്റെ ദൈവമായ യഹോവ എന്റെ അടുക്കൽ കൊണ്ടുവന്നു. (ഉല്‌പത്തി 27: 21) യിസ്ഹാക്കിന്റെ സംശയം കൂടുതൽ ജ്വലിപ്പിച്ചു, കാരണം ഏശാവ് ഒരിക്കലും ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ചിട്ടില്ല. അവനെ മനസ്സിലാക്കുവാൻ തക്കവണ്ണം യാക്കോബിനോട് അടുത്തു വരുവാൻ ഇസഹാക്ക് ആവശ്യപ്പെട്ടു, എന്നാൽ കോലാടുകളുടെ രോമം ഏശാവിന്റെ രോമമുള്ള ചർമ്മം പോലെ തോന്നി. ആശയക്കുഴപ്പത്തിലായ ഐസക്, "ശബ്ദം യാക്കോബിന്റെ ശബ്ദമാണ്, പക്ഷേ കൈകൾ ഏശാവിന്റെ കൈകളാണ്!"(ഉല്പത്തി 27:22) എന്നിട്ടും സത്യം മനസ്സിലാക്കാൻ ശ്രമിച്ച ഇസഹാക്ക് അവനോടു ചോദിച്ചു: നീ എന്റെ മകനായ ഏശാവാണോ? യാക്കോബ് പറഞ്ഞു: ഞാൻ തന്നേ. ഇസഹാക്ക് ഭക്ഷണം കഴിക്കാനും യാക്കോബ് കൊടുത്ത വീഞ്ഞ് കുടിക്കാനും തുടങ്ങി. എന്നിട്ട് അവനോട് തന്നെ ചുംബിക്കാൻ ആവശ്യപ്പെട്ടു.യാക്കോബ് തന്റെ പിതാവിനെ ചുംബിക്കുമ്പോൾ, ഏശാവിന്റെ വസ്‌ത്രങ്ങൾ ത്തന്നെയെന്ന് യിസ്ഹാക്ക് തെറ്റിദ്ധരിച്ചു. ഒടുവിൽ തന്റെ മുന്നിലുള്ള വ്യക്തി ഏശാവാണെന്ന് അംഗീകരിച്ചു. ഏശാവിന് ലഭിക്കേണ്ടിയിരുന്ന അനുഗ്രഹത്താൽ ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.
"https://ml.wikipedia.org/wiki/യാക്കോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്