"മൗണ്ട് അപ്പോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സൃഷ്ടിച്ചിരിക്കുന്നു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 63:
}}
ഫിലിപ്പൈൻസിലെ മിൻഡാനാവോ ദ്വീപിലെ സജീവമായ ഒരു അഗ്നിപർവതമാണ് '''മൗണ്ട് അപ്പോ'''. സമുദ്രനിരപ്പിൽ നിന്ന് 2,954 മീറ്റർ (9,692 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫിലിപ്പൈൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണിത്. ഡാവാവോ സിറ്റിക്കും റീജിയൻ ഇലവനിലെ ഡാവാവോ ഡെൽ സുർ പ്രവിശ്യയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജോസ് ഒയാംഗുറെൻ, സിയോർ റിയൽ എന്നിവരാണ് ആദ്യമായി ഈ പർവ്വതത്തിൽ കയറാനുള്ള ശ്രമങ്ങൾ നടത്തിയതെങ്കിലും 1880 ഒക്ടോബർ 10-ൽ ഡോൺ ജോക്വിൻ നയിച്ച പര്യവേഷണമാണ് വിജയകരമാത്.
== സംരക്ഷണം ==
1936 മെയ് 9 ന് അന്നത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് മാനുവൽ എൽ. ക്യുസോൺ മൗണ്ട് അപ്പോയെ ദേശീയ ഉദ്യാനമായിപ്രഖ്യാപിച്ചു, തുടർന്ന് 1966 മെയ് 8 ന് 54,974.87 ഹെക്ടർ (135,845.9 ഏക്കർ) വിസ്തൃതിയുള്ള പ്രകൃതിദത്ത പാർക്ക് എന്ന വിഭാഗത്തിൽ ഒരു സംരക്ഷിത പ്രദേശമായി മൗണ്ട് അപ്പോയെ പ്രഖ്യാപിക്കുകയുണ്ടായി.
== യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ==
1987-ൽ അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി "നമ്മുടെ ലോക പൈതൃകം" എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, ഇതേത്തുടർന്ന് 2015 ൽ യുനെസ്കോ, "ലോക പൈതൃക പ്രദേശമായി" മൗണ്ട് അപ്പോയെ പ്രഖ്യാപിക്കുകയുണ്ടായി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മൗണ്ട്_അപ്പോ" എന്ന താളിൽനിന്ന് ശേഖരിച്ചത്