"പലസ്തീൻ (രാജ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75:
|footnote_d = http://whatsideoftheroad.com/
}}
പശ്ചിമേഷ്യയിലെ ഒരു പരമാധികാര<ref>{{cite web|last1=Al Zoughbi|first1=Basheer|title=The de jure State of Palestine under Belligerent Occupation: Application for Admission to the United Nations|url=http://www.arij.org/files/admin/specialreports/The%20de%20jure%20State%20of%20Palestine%20under%20Belligerent%20Occupation%20Application%20for%20Admission%20to%20the%20United%20Nations.pdf|accessdate=29 July 2016|date=November 2011|archive-url=https://web.archive.org/web/20160829174105/http://www.arij.org/files/admin/specialreports/The%20de%20jure%20State%20of%20Palestine%20under%20Belligerent%20Occupation%20Application%20for%20Admission%20to%20the%20United%20Nations.pdf|archive-date=29 August 2016|url-status=live|df=dmy-all}}</ref><ref>{{cite news|last1=Falk|first1=Palma|title=Is Palestine now a state?|url=http://www.cbsnews.com/news/is-palestine-now-a-state/|accessdate=29 July 2016|work=[[CBS News]]|date=30 November 2012|archive-url=https://web.archive.org/web/20160814080248/http://www.cbsnews.com/news/is-palestine-now-a-state/|archive-date=14 August 2016|url-status=live|df=dmy-all}}</ref> രാഷ്ട്രമാണ് '''പലസ്തീൻ''' ({{lang-ar|فلسطين}} ''{{transl|ar|Filasṭīn}}''), അഥവാ പലസ്തീൻ രാഷ്ട്രം{{ref label|naming|i|}} ({{lang-ar|دولة فلسطين}} ''{{transl|ar|Dawlat Filasṭīn}}'').
 
ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് '''പലസ്തീൻ'''. പലസ്തീൻ എന്ന് [[പലസ്തീൻ അതോറിറ്റി]] അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള [[വെസ്റ്റ് ബാങ്ക്]] (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള [[Gaza Strip|ഗാസാ മുനമ്പ്]] (363 ച.കി.മീ.), [[കിഴക്കൻ ജറൂസലേം|കിഴക്കൻ ജെറുസലേം]] എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് [[ജെറിക്കോ]] (എൽ റിഫാ) നഗരം. [[പലസ്തീൻ നാഷണൽ അതോറിറ്റി]] എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിൽ]] മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന പലസ്തീൻ. ഹീബ്രു ബൈബിളിൽ ,,ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട് ,തേനും പാലു മെഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. [[ജോർദ്ദാൻ നദി]]<nowiki/>ക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ [[കാനാൻ ദേശം]] എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന [[ഫിലിസ്ത്യർ]] മാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്.വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി.കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാ മ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ പലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു.ജൂതരുടെ കടന്നുവരവ് പലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ പലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ പലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോപം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ പലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. പലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു.ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും പലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല.ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാ ജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേരപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും പലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ [[ആറുദിന യുദ്ധം]]ത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിസ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപ ദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.
 
"https://ml.wikipedia.org/wiki/പലസ്തീൻ_(രാജ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്