"ഈഡൻ ഗാർഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. 1864-ലാണ് ഈ ഗ്രൗണ്ട് ഉണ്ടാക്കിയത്. ബംഗാൾ ക്രിക്കറ്റ് ടീമിൻറെയും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻറെയും ഹോം ഗ്രൗണ്ടാണ് ഈഡൻ ഗാർഡൻസ്. കൂടാതെ അന്താരാഷ്‌ട്ര വൺ ഡേ, ടി20, ടെസ്റ്റ്‌ മത്സരങ്ങൾക്കും ഈഡൻ ഗാർഡൻസ് വേദിയാകാറുണ്ട്. 66,349 കാണികൾക്ക് ഇരിപ്പിടം ഉള്ള ഈഡൻ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബോൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്. <ref>http://www.cricketticketexchange.com/venues/kolkata/eden-gardens-tickets.aspx</ref>
 
ലോകത്തിലേ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഈഡൻ ഗാർഡൻസ്. <ref>{{cite web|url=http://www.stuff.co.nz/manawatu-standard/sport/national-sport/84817197/Cricketing-Colosseum-abuzz-as-New-Zealand-arrive-in-search-of-series-levelling-win|title=Colosseum and Eden Gardens}}</ref> വേൾഡ് കപ്പ്‌, വേൾഡ് ടി20, ഏഷ്യ കപ്പ്‌ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. 1987-ൽ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിനും ഈഡൻ ഗാർഡൻസ് വേദിയായി. ആദ്യ മൂന്ന് ലോകകപ്പ് ഫൈനലുകൾക്കും വേദിയായ ലോർഡ്സിനു ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനു വേദിയായ ഗ്രൗണ്ട് ഈഡൻ ഗാർഡൻസ് ആണ്.give a chance to sanju samson
 
1841-ൽ അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ്‌ ഓക്ക്ലാണ്ടിൻറെ ഈഡൻ സഹോദരിമാരുടെ പേര് നൽകിയ പാർക്കായ ഈഡൻ ഗാർഡൻസിന് സമീപമായി സ്ഥിതിചെയ്യുന്നതിനാലാണ് ഗ്രൗണ്ടിനു ഈ പേര് വന്നത്. <ref>{{cite web|last1=Bag|first1=Shamik|title=In the shadow of Eden|url=http://www.espncricinfo.com/travel/content/current/story/495627.html|website=ESPN Cricinfo|accessdate=19 June 2015}}</ref> കൊൽക്കത്ത നഗരത്തിൻറെ ബി ബി ഡി ബാഘ് പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്, സംസ്ഥാന സെക്രട്ടേറിയേറ്റിനു സമീപം, കൽകട്ട ഹൈകോടതിക്ക് എതിർവശം. 1864-ൽ സ്ഥാപിച്ച സ്റ്റേഡിയത്തിൻറെ ശേഷി 2011 ലോകകപ്പ് ക്രിക്കട്ടിനു വേണ്ടി നവീകരിച്ച ശേഷം 66,349 ആണ്, ആദ്യം ഇത് 100,000-ൽ കൂടുതൽ ആയിരുന്നു എന്നാണ് വിചാരിക്കുന്നത്. <ref>{{cite web|title=Eden Gardens|url=http://kolkatacitytours.com/eden-gardens-stadium-kolkata/| publisher=Kolkata City Tours|accessdate=11 May 2016}}</ref>
"https://ml.wikipedia.org/wiki/ഈഡൻ_ഗാർഡൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്