"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
== വഴി ==
റെയിൽ‌വേ [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിന്റെ]] കിഴക്കൻ തീരത്തെ [[തുർക്ക്മെൻബാഷി|തുർക്ക്മെൻബാഷിയിൽ]] (ക്രാസ്നോവോഡ്സ്ക്) നിന്നാരംഭിച്ച് തെക്ക് കിഴക്ക് ലക്ഷ്യമാക്കി, [[കറാകം മരുഭൂമി|കറാകം മരുഭൂമിയുടെ]] അറ്റത്തുകൂടിപോകുന്നു. യാത്രാമാർഗ്ഗത്തിലെ പ്രധാന ജംഗ്ഷനും ലോക്കോമോട്ടീവ് റിപ്പയർ ഡിപ്പോയും 340 കിലോമീറ്റർ (211 മൈൽ) കിഴക്കായി [[ബെറെക്കറ്റ്]] നഗരത്തിലാണ് (മുമ്പ് ഗസാന്ദ്‌ജിക്) സ്ഥിതി ചെയ്യുന്നത്. [[റഷ്യ]], [[കസാഖ്സ്ഥാൻ|കസാക്കിസ്ഥാൻ]], [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാൻ]], [[ഇറാൻ]] എന്നിവയുമായി ബന്ധിപ്പിച്ച് [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിൽ]] അവസാനിക്കുന്ന രീതിയിൽ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേ പുതുതായി നിർമ്മിച്ച നോർത്ത്-സൗത്ത് ട്രാൻസ്‌നാഷണൽ റെയിൽ‌വേയെ വിഭജിച്ചാണ് ഇവിടെ ഇതു കടന്നു പോകുന്നത്. ബെറെക്കറ്റിന് ശേഷം [[കാരകം കനാൽ|കാരകം കനാലിന്]] സമാന്തരമായിട്ടാണ് പാത കടന്നു പോകുന്നത്. ഇത് അഷ്ഗാബത്ത് (അഷ്കാബാദ്) കടന്നുപോയി തെക്കുകിഴക്കോട്ട് തുടർന്നു പോകുകയും, [[കോപെറ്റ് ഡാഗ് പർവതനിരകൾ|കോപെറ്റ് ഡാഗ് പർവതനിരകളെ]] പുണർന്ന് ച് [[ടെഡ്ഷെൻ]] വഴി കടന്നുപോകുന്നു. ടെഡ്‌ഷെനിൽ, ഒരു ആധുനിക റെയിൽ‌വേയുടെ ശാഖകൾ ഇറാനിയൻ അതിർത്തിയിലുള്ള [[സെറാക്ക്|സെറാക്കിലേക്കും]] അവിടെ നിന്ന് ഇറാനിലെ [[മശ്‌ഹദ്|മഷാദിലേക്കും]] പോകുന്നു. ടെഡ്‌ഷെനിൽ നിന്ന്, വടക്കു കിഴക്കു ലക്ഷ്യമാക്കി പോകുന്ന ട്രാൻസ്-കാസ്പിയൻ പാത, മേരിയിൽ (മെർവ്) 1890 കളിൽ നിർമ്മിച്ച ഒരു ബ്രാഞ്ച് ലൈൻ വഴി ഗുഷ്ജിയിലെ [[അഫ്ഗാനിസ്താൻ|അഫ്ഗാൻ]] അതിർത്തിയിലേക്ക് നയിക്കുകയും പ്രധാന പാത തുർക്ക്മെനാബാദിലേക്ക് (ചർജ്യൂ) പോകുകയും ചെയ്യുന്നു. അവിടെ നിന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] കാലഘട്ടത്തിൽ നിർമ്മിച്ച പാതയുടെ ഒരു ശാഖ വടക്കുപടിഞ്ഞാറോട്ട് ഉർഗാഞ്ചിലേക്കും [[കസാഖ്സ്ഥാൻ|കസാക്കിസ്ഥാൻ]], [[റഷ്യ]] എന്നിവങ്ങളുമായും ബന്ധിപ്പിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്രാൻസ്-കാസ്പിയൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്