"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
== സാമ്പത്തിക പ്രഭാവം ==
റെയിൽവേയുടെ നിർമ്മാമം മേഖലയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന [[പരുത്തി|പരുത്തിയുടെ]] അളവിൽ വൻ വർധനവിനു കാരണമായി. ഇത് 1888 ലെ 873,092 പുഡിയിൽ നിന്ന് 1893 ൽ 3,588,025 ആയി ഉയർന്നു. ഒപ്പം [[പഞ്ചസാര]], [[മണ്ണെണ്ണ]], [[വൃക്ഷം|മരം]], [[ഇരുമ്പ്]], നിർമാണ സാമഗ്രികൾ എന്നിവയും ഈ പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ഈ വർദ്ധിച്ചുവരുന്ന വ്യാപാര കണക്കുകൾ ഗവർണർ ജനറൽ നിക്കോളായ് റോസൻ‌ബാക്ക് പാതയുടെ [[താഷ്കന്റ്|താഷ്‌കന്റിലേക്കുള്ള]] വിപുലീകരണത്തിനായി വാദിക്കാൻ ഉപയോഗിക്കുകയും അതേസമയംതന്നെ വ്യാപാരി എൻ. ഐ. റെഷെത്നികോവ് ഇതേ ആവശ്യത്തിനായി സ്വകാര്യ ഫണ്ടുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.<ref>''Russian Colonial Society in Tashkent'' by Jeff Sahadeo, Indiana University Press, 2007, p120</ref>
 
== വിപ്ലവവും ആഭ്യന്തരയുദ്ധവും ==
അക്കാലത്ത് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ മാർഗ്ഗം റെയിൽ‌വേയായിരുന്നു. [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവകാലത്ത്]] റെയിൽ‌വേയിലെ തൊഴിലാളികൾ പ്രധാന പ്രവർത്തകരായി. 1917 മാർച്ച് 2 ന് മുപ്പത്തിയഞ്ച് റെയിൽ‌വേ തൊഴിലാളികൾ ചേർന്ന് താഷ്കന്റ് സോവിയറ്റ് എന്ന സംഘടന സ്ഥാപിച്ചു.<ref>''Russian colonial Society in Tashkent, 1865-1923'', by Jeff Sahedeo, Indiana university Press, 2007, p. 190</ref> റെയിൽ‌വേയുടെ ഭരണം അഷ്കാബാദിൽ നിന്ന് മാറ്റണമെന്ന് അവർ ഉത്തരവിടുകയും ജനപ്രീതിയില്ലാത്ത ഒരു നീക്കമായി ഗവൺമെന്റ്‌ വകുപ്പധികാരി ഫ്രോലോവിനെ ആ നഗരത്തിലേക്ക് അയക്കുകയും ചെയ്തു.<ref>[[The Times]], ''The Fighting In Trans-Caspia'', 3 March 1919</ref> റെയിൽ‌വേയുടെ പടിഞ്ഞാറെ അറ്റത്തുള്ള തൊഴിലാളികൾ ബോൾ‌ഷെവിക് അധിഷ്ഠിത താഷ്‌കന്റിൽ നിന്ന് പിരിഞ്ഞുപോകുകയും 1918 ജൂലൈ 14 ന് അഷ്കാബാദ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
 
റെയിൽ‌വേയും അതിലെ തൊഴിലാളികളും റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പടയാളികൾ റെയിൽ‌വേ പാതയിലുടനീളമുള്ള ചില യുദ്ധങ്ങളിൽ പങ്കെടുത്തു. റെഡ് ആർമിയുടെ ഒരു പ്രധാന ശക്തി ദുർഗ്ഗമായിരുന്നു താഷ്‌കന്റ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്രാൻസ്-കാസ്പിയൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്