"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
=== '''നിർമ്മാണം''' ===
ജനറൽ മിഖായേൽ സ്കോബെലേവിന്റെ നേതൃത്വത്തിൻ കീഴിൽ റഷ്യ ട്രാൻസ്കാസ്പിയ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ടാണ് 1879 ൽ ഗൈസിലാർബാറ്റിലേക്കുള്ള ഒരു നാരോ ഗേജ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. അഞ്ച് അടിയുള്ള റഷ്യൻ ഗേജിലേക്ക് ഇത് അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയും അഷ്കാബാദിലേക്കും മെർവിലേക്കും (ആധുനിക മേരി) 1886 ൽ ജനറൽ മൈക്കൽ നിക്കോളെവിച്ച് അനെൻകോഫിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ റെയിൽപാത ആരംഭിച്ചത് [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിലെ]] ഉസുൻ-അഡയിൽ നിന്നാണെങ്കിലും ടെർമിനസ് പിന്നീട് വടക്ക് ക്രാസ്നോവോഡ്സ്കിലെ തുറമുഖത്തേക്ക് മാറ്റി. 1888-ൽ [[ബുഖാറ]] വഴി റെയിൽ‌വേ [[സമർഖണ്ഡ്|സമർ‌ഖണ്ഡിലെത്തുകയും]] ഇവിടെ 10 വർഷങ്ങൾ നിർമ്മാണം മുടങ്ങിക്കിടന്നതിനുശേഷം  1898-ൽ [[താഷ്കന്റ്|താഷ്‌കന്റിലേക്കും]] ആൻ‌ഡിജാനിലേക്കും നിർമ്മാണം വ്യാപിപ്പിക്കപ്പെട്ടു. 1901 വരെ ഓക്‌സസിലെ ([[അമു ദര്യ|അമു-ദര്യ]]) സ്ഥിരമായ പാലം പൂർ‌ത്തിയായില്ല എന്നതിനാൽ അതുവരെ [[തീവണ്ടി|തീവണ്ടികൾ]] പലപ്പോഴും [[വെള്ളപ്പൊക്കം|വെള്ളപ്പൊക്കത്തിൽ]] കേടുപാടുകൾ കെടുവരാറുള്ളസംഭവിക്കാറുള്ള ഒരു ബലഹീനമായ മരപ്പാലത്തിലൂടെ ഓടിയിരുന്നു. 1905 ന്റെ തുടക്കത്തിൽത്തന്നെ, കാസ്പിയൻ കടലിനു കുറുകെ ക്രാസ്നോവ്സ്കിൽ നിന്ന് [[അസർബെയ്ജാൻ|അസർബൈജാനിലെ]] [[ബാകു|ബാക്കുവിലേക്കുള്ള]] ഒരു ട്രെയിൻ ഫെറി സർവ്വീസ് ഉണ്ടായിരുന്നു. ട്രാൻസ്കാസ്പിയൻ സൈനിക റെയിൽ‌വേയെ മറ്റ് റഷ്യൻ, യൂറോപ്യൻ റെയിൽ‌വേകളുടെ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന [[താഷ്‌കൻറ് റെയിൽ‌വേ]] 1906 ൽ പൂർ‌ത്തിയായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്രാൻസ്-കാസ്പിയൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്